കോഴിക്കോട്: കൂടരഞ്ഞിയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ തുറന്നുവിട്ടു. ഇന്ന് പുലർച്ചെ മലബാർ സാങ്ച്വറിയിലെ ഉൾവനത്തിലാണ് പുലിയെ തുറന്നുവിട്ടത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഫോറസ്റ്റ് സർജൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് പുലിയെ വനത്തിൽ തുറന്നുവിടാൻ തീരുമാനമായത്. 2 ആഴ്ചയോളം പ്രദേശത്ത് ഭീതി പരത്തിയതിന് പിന്നാലെയാണ് വനംവകുപ്പിന്റെ കെണിയിൽ പുലി അകപ്പെട്ടത്.
ആഴ്ചകളായി പ്രദേശത്തത് കറങ്ങി നടന്ന് ആശങ്ക സൃഷ്ട്ടിച്ച പുലിയാണ് കൂടരഞ്ഞിയിൽ വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയിൽ ആണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്.
ആടുമേക്കാൻ പോയ സ്ത്രി പുലിയെ കണ്ട് ഭയന്നോടി വീണ് പരുക്കുപറ്റുകയും വളർത്തു മുഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു.
ഈ മാസം ആദ്യം കണ്ണൂർ ജനവാസ മേഖലയിൽ കെണിയിൽ കുടുങ്ങിയ പുലിയെ കർണാടക വന മേഖലയിൽ തുറന്നുവിട്ടിരുന്നു.















