ന്യൂഡൽഹി: കർത്തവ്യപഥിൽ നാരീശക്തി തെളിയിച്ച് സിആർപിഎഫ് വനിതാ സംഘത്തിന്റെ പരേഡ്. 140 അംഗ വനിതാ മാർച്ചിംഗ് സംഘത്തെ അസിസ്റ്റന്റ് കമാൻഡൻറ് ഐശ്വര്യ ജോയിയാണ് നയിച്ചത്. കലാപ വിരുദ്ധ, നക്സൽ വിരുദ്ധ, ക്രമസമാധാന ചുമതലകൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നത് യൂണിറ്റുകളിൽ നിന്നുള്ള വനിതാ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ ആദിത്യയുടെ നേതൃത്വത്തിൽ 92 പേരടങ്ങുന്ന റെയിൽവേ പ്രൊട്ടക്ഷൻ ‘വീർ സൈനിക്’ ഗാനം ആലപിച്ച് ഫോഴ്‌സും പരേഡിൽ അണിനിരന്നു. ഡൽഹി പൊലീസിലെ വനിതാ ബാൻഡ് സംഘവും പരേഡ് വർണാഭമാക്കി. 16 തവണ ബെസ്റ്റ് മാർച്ചിംഗ് കണ്ടിജന്റ് ആയ ബാൻഡ് മാസ്റ്റർ റയാൻ ഗുനുവോ നേതൃത്വം നൽകിയ സംഘത്തിൽ നാല് വനിതാ സബ് ഇൻസ്പെക്ടർമാരും 64 വനിതാ കോൺസ്റ്റബിൾമാരും ഉൾപ്പെടുന്നു.
എൻസിസി വിദ്യാർത്ഥിനികളുടെ സംഘവും ഇത്തവണ പരേഡിൽ പങ്കെടുത്തു. എൻസിസി ഗേൾസ് മാർച്ചിംഗ് സംഘത്തെ നയിച്ചത് കമാൻഡർ സീനിയർ അണ്ടർ ഓഫീസർ ഏകതാ കുമാരിയായിരുന്നു. എൻസിസിയുടെ രാജ്യത്തെ എല്ലാ ഡയറക്ടറേറ്റുകളിൽ നിന്നുമുള്ള 148 വനിതാ കേഡറ്റുകളാണ് സംഘത്തിലുണ്ടായിരുന്നത്.















