പാകിസ്താനിൽ നിന്നെത്തിയ ഭീഷണി അവഗണിച്ച് പാലക്കാട് സ്വദേശിയും ബോളിവുഡ് കൊറിയോഗ്രാഫറുമായ റെമോ ഡിസൂസ മഹാകുംഭമേളയിൽ പങ്കെടുത്ത് അമൃതസ്നാനം ചെയ്തു. ഭാര്യ ലിസെല്ലെ ഡിസൂസയ്‌ക്കൊപ്പമാണ് അദ്ദേഹം പ്രയാഗ് രാജിൽ എത്തിയത്. കറുപ്പുടുത്ത് മഹാകുംഭത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
തിരിച്ചറിയാതിരിക്കാൻ കറുത്തതുണി കൊണ്ട് മുഖം മറച്ച് ഭക്തർക്കിടയിൽ നടന്നു നീങ്ങുന്നതും വീഡിയോയിൽ കാണാം. സ്വാമി കൈലാസാനന്ദ ഗിരി മഹാരാജിന്റെ അനുഗ്രഹവും നേടിയാണ് അദ്ദേഹം പ്രയാഗ്രാജിൽ നിന്നും മടങ്ങിയത്.
ദിവസങ്ങൾക്ക് മുമ്പാണ് റെമോ ഡിസൂസ എന്ന് രമേഷ് രമേഷ് ഗോപി നായർക്ക് ഇമെയിൽ വഴി ഭീഷണി ലഭിച്ചത്. ഇതിന്റെ ഉറവിടം പാകിസ്താനിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ‘Don99284’ എന്ന ഇ-മെയിൽ വിലാസത്തിൽ നിന്നാണ് സന്ദേശം എത്തിയത്.
View this post on Instagram
ഒലവക്കോടുകാരനായ റെമോ ഡിസൂസ നിരവധി ബോളിവുഡ് നിസുമകളുടെ സംവിധായകൻ കൂടിയാണ്. 100-ലധികം സിനിമകൾക്ക് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട് .കൂടാതെ, ഡാൻസ് റിയാലിറ്റി ഷോയായ ഡാൻസ് പ്ലസ് തുടർച്ചയായി ഏഴ് സീസണുകളിൽ അദ്ദേഹം വിധികർത്താവായിരുന്നു .















