ശ്രീനഗർ: അതിർത്തി ലംഘിച്ച് പാക് പൗരൻ പാക് അധീന കശ്മീരിൽ. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ നിന്ന് മുഹമ്മദ് യാസിർ ഫൈസ് എന്നയാളാണ് പിടിയിലായത്. ഇന്ത്യൻ സൈന്യത്തിന്റെ റോമിയോ ഫോഴ്സും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നുഴഞ്ഞുകയറ്റശ്രമം തടഞ്ഞത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയത്. സംഭവത്തിൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് വിലയിരുത്തൽ.















