കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ നൃത്ത വീഡിയോ ഏറ്റെടുത്ത് ആരാധകർ. ഭാഗ്യയും ഭർത്താവ് ശ്രേയസ് മോഹനുമൊന്നിച്ചുള്ള വീഡിയോ ആണ് വൈറലായി മാറിയത്. റൈഫിൾ ക്ലബ് എന്ന ചിത്രത്തിലെ ഗന്ധർവഗാനം എന്ന പാട്ടിനാണ് ഇരുവരും ചുവടുവച്ചത്.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഭാഗ്യ തന്നെയാണ് വീഡിയോ പങ്കുവച്ചത്. പാട്ടിലെ സ്റ്റെപ്പുകൾക്ക് ചെറിയ മാറ്റം വരുത്തിയാണ് വീഡിയോയിൽ നൃത്തം ചെയ്തിരിക്കുന്നതെന്ന് ഭാഗ്യ കുറിച്ചു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വൈറലായ വീഡിയോ ഇതിനോടകം നിരവധി പേർകണ്ടുകഴിഞ്ഞു. നിരവധി താരങ്ങളും വീഡിയോയ്‌ക്ക് താഴെ കമന്റുകളുമായെത്തി.
സുഹൃത്ത് അരവിന്ദും ഇരുവർക്കുമൊപ്പം നൃത്തം ചെയ്യുന്നുണ്ട്. ആദി ആർ കെ ചിത്രീകരിച്ച നൃത്ത വീഡിയോ അനസ് അൻസാറാണ് എഡിറ്റ് ചെയ്തത്. റൈഫിൾ ക്ലബ് സിനിമയിലെ ‘ഗന്ധർവഗാനം’ ശ്വേതാ മോഹനും സൂരജ് സന്തോഷും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. രണ്ട് മില്യണിലേറെ ആസ്വാദകരാണ് പാട്ടിനുള്ളത്.
View this post on Instagram