മൊബൈൽ ഫോണുകളിലെ സിം കാർഡ് ദീർഘകാലം സജീവമാക്കി നിലനിർത്തുന്നതിന് മാസം തോറുമുള്ള റീച്ചാർജിന്റെ ആവശ്യമില്ല. പ്രീപെയ്ഡ് സിം കാർഡുകൾ നിഷ്ക്രിയമാക്കുന്നതിനെ കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കി ട്രായ്. റീചാർജ് ചെയ്യാതെ 90 ദിവസമാണ് സിം കാർഡുകൾ ആക്ടീവായി നിലനിർത്താൻ സാധിക്കുക. തുടർന്നും സിം കാർഡ് നിലനിർത്താൻ 20 രൂപ മതിയാകും എന്നാണ് ട്രായ്.
തുടർച്ചയായി 90 ദിവസത്തേക്ക് സിം കാർഡ് ഉപയോഗിച്ചില്ലെങ്കിൽ (കോളുകൾ, ടെക്‌സ്റ്റ് സന്ദേശങ്ങൾ, ഡാറ്റ ഉപഭോഗം എന്നിവ നടത്തിയില്ലെങ്കിൽ) അത് നിർജീവമാക്കപ്പെടും. 90 ദിവസം ഉപയോഗിക്കാതെ ഇരുന്നതിന് ശേഷം അക്കൗണ്ടിൽ 20 രൂപയിൽ കൂടുതൽ ബാലൻസ് ഉണ്ടെങ്കിൽ അത് സ്വയമേവ കിഴിക്കുകയും സിം 30 ദിവസത്തേക്ക് കൂടി സജീവമായി തുടരുകയും ചെയ്യും. സിം കാർഡിലെ ബാലൻസ് 20 രൂപയിൽ താഴെയായാൽ സിം കാർഡ് നിർജീവമാകും. 15 ദിവസത്തിനുള്ളിൽ 20 രൂപ റീചാർജ് ചെയ്താൽ സിം വീണ്ടും സജീവമാക്കാവുന്നതാണ്.
നേരത്തെ സിം കാർഡുകൾ സജീവമായി നിലനിർത്തുന്നതിന് ഉപയോക്താക്കൾ എല്ലാ മാസവും കുറഞ്ഞത് 199 രൂപ ഉപയോഗിച്ച് റീചാർജ് ചെയ്യണമായിരുന്നു. ജിയോ, എയർടെൽ, വിഐ എന്നിവയുടെ സിം കാർഡുകൾ റീചാർജ് ചെയ്യാതെ 90 ദിവസും ആക്ടീവായിരിക്കും. എയർടെൽ 90 ദിവസത്തിന് ശേഷം 15 ദിവസത്തേക്ക് ഗ്രേസ് പിരിയഡ് അനുവദിക്കുന്നുണ്ട്. റീചാർജില്ലാതെ 180 ദിവസം ബിഎസ്എൻഎൽ സിം ആക്ടീവായിരിക്കും. ശേഷം സിം നമ്പർ മറ്റൊരാൾക്ക് അനുവദിക്കും.















