അബ്രാം ഖുറേഷിയുടെ വരവ് അറിച്ച് കൊണ്ട് എത്തിയ ഹോളിവുഡ് ലെവലിൽ ടീസർ സിനിമാപ്രേമികൾ ഏറ്റെടുത്തു. ടീസർ പുറത്തിറങ്ങി 16 മണിക്കൂർ പിന്നിടുമ്പോൾ കാഴ്ചക്കാരുടെ എണ്ണം അഞ്ച് മില്യൺ പിന്നിട്ടു. ‘എമ്പുരാന്‍’ ടീസർ ലോഞ്ചിനിടെ സംവിധായകൻ പൃഥ്വിരാജിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് ക്രൂരനാണ്. അഭിനേതാവിൽ നിന്നും എന്താണോ വേണ്ടത് അത് കൃത്യമായി എടുക്കാൻ അദ്ദേഹത്തിന് അറിയാം. സംവിധായകനെ വിശ്വസിക്കുന്നയാളാണ് ഞാൻ. പൃഥ്വിയിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. അദ്ദേഹം ഇന്ത്യയിലെ മികച്ച സംവിധായകരിലൊരാളാകും.”
ഒരുപാട് കഷ്ടപ്പാട് സഹിച്ചാണ് ഞങ്ങൾ എമ്പുരാൻ ഷൂട്ട് ചെയ്തത്. ഷൂട്ടിംഗ് സമയത്ത് കാലാവസ്ഥ മോശമായത് കാരണം ദിവസങ്ങളോളം വെറുതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഗുജറാത്തിലാണ് അത് സംഭവിച്ചത്.
പൃഥ്വിരാജിന്റെ 100 ശതമാനം ആ സിനിമയിലുണ്ട്. ‘എമ്പുരാന്‍’ ഞാൻ കണ്ടതാണ്. നിങ്ങൾ സിനിമ കാണാൻ പോകുന്നവരാണ്. സിനിമയുടെ ചിത്രീകരണത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്. നിർമ്മാതാവിന്റെ വേദന എനിക്കറിയാമെന്നും മോഹൻലാൽ പറഞ്ഞു.
ഏവരും കാത്തിരിക്കുന്ന ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. മലാളത്തിനൊപ്പം കന്നഡ, തമിഴ്,ഹിന്ദി, തെലുങ്ക് ഭാഷകളിലും ടീസർ എത്തിയിട്ടുണ്ട്.പൃഥ്വിരാജ് അണിയിച്ചൊരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് ആൻ്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈകാ പ്രൊഡക്ഷൻസും ചേർന്നാണ്. വമ്പൻ മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങിയതെന്ന് വ്യക്തമാക്കുന്ന വിഷ്വലുകളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുറത്തുവന്ന ടീസർ.















