ആലപ്പുഴ: പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭരണിക്കാവ് സ്വദേശി പ്രിൻസ് (55) ആണ് മരിച്ചത്.
കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്നു പ്രിൻസ്. ജനുവരി എട്ടിനാണ് ഇയാൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ഈ മാസം 25 ന് ജയിലിലേക്ക് തിരികേ പോകേണ്ടതായിരുന്നു. ജയിലിൽ എത്താത്തതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
2002 -ൽ വള്ളികുന്നം കാമ്പിശ്ശേരിയിൽ യുവതിയെ കുത്തി കൊന്ന കേസിലെ പ്രതിയാണ് പ്രിൻസ്. 2007 ലാണ് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടത്.















