നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ ആരോഗ്യത്തെ കുറിച്ച് കുറച്ച് ദിവസങ്ങളായി കിംവദന്തികൾ പരക്കുകയാണ്. അടുത്തിടെ നടന്ന ഒരു വിവാഹത്തിൽ അദ്ദേഹവും ഭാര്യയും പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചകൾ. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മകൻ നിരഞ്ജ് മണിയൻപിള്ള പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അച്ഛൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. അദ്ദേഹത്തിന് മാരക രോഗമാണ് എന്ന് ചിലർ പറയുന്നുണ്ട്. അക്കാര്യം എന്റെ ശ്രദ്ധയിലും പെട്ടിരുന്നു. ഇതോന്നും ഞങ്ങൾ അധികം മൈൻഡ് ചെയ്യാറില്ല. അതിനുള്ള നേരവും ഇല്ല.
അച്ഛന് തൊണ്ടയിൽ കാൻസർ ഉണ്ടായിരുന്നു. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോൾ സ്വാഭാവികമായും തയ്റോയിഡിൽ വ്യതിയാനം ഉണ്ടാകും. കൂടാതെ കീമോ കഴിഞ്ഞതിന്റെ ക്ഷീണവും ഉണ്ട്. അതും മെലിയാനൊരു കാരണമാണ്. വായിലിലെ ബൂദ്ധിമുട്ടൊക്കെ കുറഞ്ഞ് നല്ല നിലയിൽ ഭക്ഷണം കഴിച്ചു വരുമ്പോൾ അച്ഛന്റെ ആരോഗ്യം പഴയപടിയാകും എന്നും നിരഞ്ജ് ഓൺലൈൻ മാദ്ധ്യമത്തിനോട് പറഞ്ഞു.
നേരത്തേ കൊവിഡ് കാലത്തും ഇത്തരത്തിൽ മണിയൻപിള്ള രാജുവിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റായ വാർത്ത പ്രചരിച്ചിരുന്നു.















