സൊറോസിന്റെ മകൻ അലക്‌സാണ്ടർ സൊറോസ് ബംഗ്ലാദേശിൽ ; ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

സൊറോസിന്റെ മകൻ അലക്‌സാണ്ടർ സൊറോസ് ബംഗ്ലാദേശിൽ ; ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2025, 11:32 am IST
FacebookTwitterWhatsAppTelegram

ധാക്ക: അമേരിക്കൻ ശതകോടീശ്വരൻ ജോർജ്ജ് സോറോസിന്റെ മകനും ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ (OSF) ചെയർപേഴ്സനുമായ അലക്സാണ്ടർ സോറോസ് ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തി.
നാല് മാസത്തിനുള്ളിൽ സോറോസും യൂനുസും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തെത്തുടർന്ന് നോബൽ സമ്മാന ജേതാവ് ചുമതലയേറ്റതിന് ശേഷം ആഴ്ചകൾക്ക് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച.

സോറോസിന്റെയും ഒഎസ്എഫ് പ്രസിഡൻ്റ് ബിനൈഫർ നൗറോജിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇടക്കാല സർക്കാരിന്റെ പരിഷ്‌കരണ അജണ്ടയ്‌ക്ക് പിന്തുണ അറിയിച്ചതായി ധാക്കയിൽ നടന്ന യോഗത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് യൂനുസ് പറഞ്ഞു.

ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏഷ്യൻ രാജ്യത്തിനുള്ള വിദേശ സഹായം നിർത്തിയതിന് ദിവസങ്ങൾക്ക് ശേഷം നടന്ന ഈ കൂടിക്കാഴ്ച ലോക ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

“സമ്പദ്‌വ്യവസ്ഥ പുനർനിർമ്മിക്കുന്നതിനും, തട്ടിയെടുത്ത സ്വത്തുക്കൾ കണ്ടെത്തുന്നതിനും, തെറ്റായ വിവരങ്ങൾക്കെതിരെ പോരാടുന്നതിനും, സുപ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള ബംഗ്ലാദേശിന്റെ ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ നേതൃത്വം ബുധനാഴ്ച മുഖ്യ ഉപദേഷ്ടാവിനെ കണ്ടു,” എന്ന് യൂനുസിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.

സാമ്പത്തിക പരിഷ്‌കരണങ്ങൾ, മാധ്യമ സ്വാതന്ത്ര്യം, ആസ്തി വീണ്ടെടുക്കൽ, പുതിയ സൈബർ സുരക്ഷാ നിയമങ്ങൾ, റോഹിങ്ക്യൻ പ്രതിസന്ധിയെ പരിഹരിക്കുക എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങളെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 3 ന് ന്യൂയോർക്കിൽ വെച്ച് ഇരുവരും ചർച്ചകൾ നടത്തിയപ്പോൾ അലക്സ് സോറോസ് യൂനസിനെ “എന്റെ പിതാവിന്റെ പഴയ സുഹൃത്ത്” എന്ന് പരാമർശിച്ചിരുന്നു.

ബംഗ്ലാദേശിലെ മൈക്രോഫിനാൻസ്, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയുടെ പേരിൽ പ്രസിദ്ധനായ യൂനുസിന് ജോർജ്ജ് സോറോസുമായി സാമ്പത്തിക ബന്ധമുണ്ട്.

കിഴക്കൻ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ ഭരണമാറ്റം പ്രോത്സാഹിപ്പിക്കുന്നതായി സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനെതിരെ ആരോപണമുണ്ട് . കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ ഇവർക്ക് പങ്കുണ്ടെന്ന് റിപോർട്ടുണ്ട്. ബംഗ്ലാദേശിലെ അശാന്തിയിൽ അമേരിക്കയ്‌ക്ക് പങ്കുണ്ടെന്ന് ഹസീന നേരത്തെ ആരോപിച്ചിരുന്നു.

Tags: George SorosMuhammad YunusOpen Society Foundations
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies