പത്തനംതിട്ട: അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 113-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 2 മുതല്‍ 9 വരെ പമ്പാ മണല്‍പുറത്ത് ശ്രീവിദ്യാധിരാജ നഗറില്‍ നടക്കും.
2ന് രാവിലെ 11ന് ഘോഷയാത്രകള്‍ക്ക് സ്വീകരണം. 11.20ന് പതാക ഉയര്‍ത്തല്‍. വൈകിട്ട് 4ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് ഡോക്ടർ പി എസ് നായർ അദ്ധ്യക്ഷത വഹിക്കും. പെരുങ്കുളം ചെങ്കോൽ അധീനം സ്വാമി H H ശ്രീ ല ശ്രീ ശിവപ്രകാശ ദേശിക സത്വ ജ്ഞാന പണ്ടാര സ്വാമികൾ സന്നിഹിതനായിരിക്കും. സംപൂജ്യ സ്വാമി പ്രജ്ഞാനന്ദ തീർത്ഥ പാദർ, ശ്രീമദ് ചിദാനന്ദ ഭാരതി സ്വാമികൾ, എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
3ന് രാവിലെ പത്ത് മണിക്ക് “വിവേകാനന്ദ ദർശനവും ആത്മ വിശ്വാസവും ദേശീയ വിദ്യാഭ്യാസ നയത്തിൽ” എന്ന വിഷയത്തിൽ NCTE ജനറൽ കൗൺസിൽ മെമ്പർ ജോബി ബാലകൃഷ്‌ണൻ സംസാരിക്കും
വൈകിട്ട് 3.30ന് ധര്‍മാചാര്യസഭ ഗുജറാത്ത് വാനപ്രസ്ഥ സാദക് ആശ്രമം അധിപതി പരമപൂജ്യ മുനി സത്യജിത്ത് മഹാരാജ് ഉദ്ഘാടനം ചെയ്യും. ചിദാനന്ദപുരി സ്വാമികൾ അദ്ധ്യക്ഷനായിരിക്കും.
4ന് രാവിലെ 10.30ന് നടക്കുന്ന മാധ്യമവിചാരത്തില്‍ സനാതന ധർമ്മവും മാധ്യമങ്ങളും എന്ന വിഷയത്തിൽ സെമിനാർ. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും. വൈകിട്ട് 3.30ന് മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ നടക്കുന്ന അയ്യപ്പഭക്ത സമ്മേളനത്തിന്റെ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കും.
5ന് രാവിലെ 10.30ന് മക്കളെ അറിയാന്‍ എന്ന വിഷയത്തില്‍ ഡോ. അനൂപ് വൈക്കം പരിശീലനം നടത്തും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ ആർ എസ് എസ് സർ സംഘ ചാലക് മോഹൻ ഭഗവത് പങ്കെടുക്കും.
6 ന് രാവിലെ 8.30 മുതല്‍ വിവിധ സമിതികളുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ നാരായണീയ പാരായണം നടത്തും. വൈകിട്ട് 3.30ന് സംബോധ് ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ആദ്ധ്യാത്മാനന്ദ സരസ്വതിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിസ്ഥിതി-സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.
7ന് വൈകിട്ട് 3.30ന് പന്മന ആശ്രമം അധിപതി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദരുടെ അധ്യക്ഷതയില്‍ നടക്കുന്ന ആചാര്യാനുസ്മരണ സമ്മേളനം പാലാ ശ്രീരാമകൃഷ്ണാശ്രമം അധിപതി വീതസംഗാനന്ദ ഉദ്ഘാടനം ചെയ്യും. 8ന് രാവിലെ 10.30ന് നടക്കുന്ന യൂത്ത് പാര്‍ലമെന്റിന്റെ ഉദ്ഘാടനം ദിവ്യാംഗ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ പ്രജിത് ജയപാല്‍ നര്‍വഹിക്കും. 3.30ന് നടക്കുന്ന വനിതാ സമ്മേളനം എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ നിര്‍വഹിക്കും.
9ന് വൈകിട്ട് 5.30ന് നടക്കുന്ന സമാപന സഭയുടെ ഉദ്ഘാടനം ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് നിര്‍വഹിക്കും. ജര്‍മനി യോഗവിദ്യ ആശ്രമം മഠാധിപതി സ്വാമി സുഖദേവ് ജി. ബ്രൈറ്റ്സ്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവര്‍ പങ്കെടുക്കും.















