ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിലും കർഷകർക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളത്. ബിഹാറിലെ കർഷകർക്കായി പ്രത്യേക പ്രഖ്യാപനങ്ങളും മന്ത്രി നടത്തിയിരുന്നു. ഇതിൽ ഏറ്റവും പ്രധാനം ബിഹാറിൽ മഖാന ബോർഡാണ്. വറുത്തതും കരിച്ചതുമായ ഫാസ്റ്റ് ഫുഡുകൾക്ക് പകരമായി ആരോഗ്യകരമായ ലഘുഭക്ഷണമായ മഖാനയ്‌ക്ക് ലോക വിപണിയിൽ ആവശ്യക്കാരേരുകയാണ്. അവിടെയാണ് മഖാന ബോർഡിന്റെ പ്രസക്തി വർദ്ധിക്കുന്നത്.
സൂപ്പർ മാർക്കറ്റിൽ കാണുന്ന മഖാനയെ നമ്മളിൽ മിക്കവർക്കും അത്ര പരിചയം പോര.
യഥാർത്ഥത്തിൽ താമരുടെ വിത്താണ് മഖാന. ഇംഗ്ലീഷിൽ ഫോക്സ് നട്ട്സ് എന്നറിയപ്പെടുന്ന മഖാന ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഫ്ലേളവർ ചേര്‍ത്തും ഫ്‌ലേവര്‍ ചേര്‍ക്കാതെയും മഖാന ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ മഖാന ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിൽ 80 ശതമാനം മഖാന ഉത്പാദിപ്പിക്കുന്നത് ബിഹാറിലാണ്. റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള മഖാനയുടെ വിതരണത്തിന്റെ 90 ശതമാനവും ഇന്ത്യയിൽ നിന്നാണ്.ഒരു ഭക്ഷണം എന്നതിലുപരി, മറിച്ച് ധാരാളം പോഷകങ്ങളാൽ സമ്പന്നമായ ഒരു സൂപ്പർഫുഡ് ആണ് മഖാന. ഇതാണ് മഖാനയ്‌ക്ക് ആഗോള പ്രസക്തിക്ക് കാരണം.
1. മഖാനയിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി5, നിയാസിൻ, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, ബി-കോംപ്ലക്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു പിടി മഖാന കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു.
2. മഖാന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ പ്രമേഹരോഗികൾക്ക് മഖാന നല്ലൊരു ലഘുഭക്ഷണമാണ്.
3. മഖാനയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കാനും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും ഇത് സഹായിക്കും.
4. മഖാനയിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളെ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. മഖാന പതിവായി കഴിക്കുന്നത് അസ്ഥി വേദന, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു.















