ന്യൂഡൽഹി: ഇടത്തരം നികുതിദായകർക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനങ്ങളുമായി മോദി സർക്കാർ. 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി. നിലവിൽ ഏഴ് ലക്ഷമാണ് ആദായ നികുതി പരിധി. പ്രതിമാസം 1 ലക്ഷം വരെ ശമ്പളം ലഭിക്കുന്നവർക്ക് നികുതി അടക്കേണ്ടതില്ലയെന്നത് മദ്ധ്യവർഗ കുടുംബങ്ങൾക്ക് ഏറെ ആശ്വാസം പകരും. 12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ വരെ ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലൂടെ ഉണ്ടാവുക.
വയോജനങ്ങൾക്ക് നികുതി ഇളവ് സംബന്ധിച്ച് വൻ പ്രഖ്യാപനവും ബജറ്റിലുണ്ടായി. പ്രായമായവർക്ക് നാല് വർഷത്തേക്ക് പുതുക്കിയ റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയും. ടിഡിഎസ് പലിശ പരിധി മുതിർന്ന പൗരൻമാർക്ക് 50,000 രൂപയിൽ നിന്ന് 1 ലക്ഷം രൂപയായി.
പുതിയ ഘടനകളുമായി പുതിയ ആദായ നികുതി ബിൽ അടുത്ത ആഴ്ച വരും. ആദായ നികുതി ഘടന കൂടുതൽ ലഘൂകരിച്ച്. വ്യവഹാരങ്ങൾ പരമാവധി എളുപ്പമാക്കാനാണ് ശ്രമം. ടിഡിഎസിന്റെ പരിധി 7 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തിയതും നികുതി ദായകർക്ക് ഗുണം ചെയ്യും. വീട്ടുവാടകയുടെ ടിഡിഎസ് പരിധി 6 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.
പുതിയ ആദായ നികുതിഘടന
- 0-4 ലക്ഷം രൂപ- ഇല്ല
- 4-8 ലക്ഷം രൂപ- 5%
- 8-12 ലക്ഷം രൂപ- 10%
- 12-16 ലക്ഷം രൂപ- 15%
- 16-20 ലക്ഷം രൂപ- 20%
- 20-24 ലക്ഷം രൂപ – 25%
- 24 ലക്ഷത്തിന് മുകളിൽ – 30%
(ടാക്സ് റിബേറ്റ് ഉളളതു മൂലം 12,75,000 രൂപ വരെ വരുമാനമുള്ള ആളുകൾക്ക് ആദായ നികുതി ഇല്ല)















