കൂളിംഗ് ഫിലിം, അലോയ് വീൽ തുടങ്ങിയ വസ്തുക്കളുടെ വിൽപ്പന നിരോധിക്കാൻ എംവിഡി ഉദ്യോഗസ്ഥർ മുൻകൈയെടുക്കണമെന്ന് നടൻ ആസിഫ് അലി. വിൽക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവർ വാങ്ങിപ്പോകുന്നതെന്നും വിൽപ്പന നിരോധിക്കാൻ എംവിഡി ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെടണമെന്നും നടൻ പറഞ്ഞു. റോഡ് സുരക്ഷ ബോധവൽക്കരണ പരിപാടിയിൽ കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ. എംവിഡി ഉദ്യോഗസ്ഥർ മോശമായി പെരുമാറിയിട്ടുണ്ടോ എന്നായിരുന്നു വിദ്യാർത്ഥിയുടെ ചോദ്യം.
‘വണ്ടിയുടെ കൂൾ ഫിലിം, അലോയ് വീൽ, മറ്റ് ആക്സസറീസ്. ഇതിന്റെയെല്ലാം വിൽപ്പന നിരോധിക്കാൻ നിങ്ങൾ ഗവൺമെന്റിനോട് പറയണം. ഞങ്ങൾ കാശ് കൊടുത്ത് ഇത് മേടിച്ച് ഒട്ടിക്കുകയും നിങ്ങൾ റോഡിൽ വച്ച് പബ്ലിക്കായി അത് ഊരിക്കളയുകയും ചെയ്യും. വിൽക്കുന്നത് കൊണ്ടാണ് ഞങ്ങൾ ഇത് മേടിച്ച് ഉപയോഗിക്കുന്നത്. വിൽക്കുന്നില്ലെങ്കിൽ ഞങ്ങൾ ഒരിക്കലും മേടിക്കില്ല.
പല സമയത്തും കൂൾ ഫിലിം ഉപയോഗിക്കേണ്ടി വരറുണ്ട്. ചൂടും പ്രൈവസിയും കാരണം ചില സമത്ത് ഇത് വേണ്ടി വരാറുണ്ട്. കീറിക്കളയുന്നതിനേക്കാൾ വിൽക്കാൻ സമ്മതിക്കാതിരിക്കുന്നതാണ് നല്ലത്’- നടൻ പറഞ്ഞു.















