ന്യൂഡൽഹി: 2018-19 കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ് സ്കീം (PMRF). പദ്ധതി പ്രകാരം 10,000 ഫെല്ലോഷിപ്പുകൾ അനുവദിക്കുമെന്നാണ് ധനമന്ത്രിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. അടുത്ത അഞ്ച് വർഷത്തിനകം രാജ്യത്ത് 10,000 ഫെല്ലോഷിപ്പുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു.
Ph.D പ്രോഗ്രാം ചെയ്യാൻ താത്പര്യപ്പെടുന്ന തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവയിൽ നേരിട്ട് അഡ്മിഷൻ നൽകുന്ന പദ്ധതിയാണിത്. പ്രതിമാസം 70,000 -80,000 രൂപ വരെ ഇവർക്ക് ഫെല്ലോഷിപ്പ് ലഭിക്കുന്നതാണ്. റിസർച്ച് ഗ്രാന്റായി പ്രതിവർഷം രണ്ട് ലക്ഷം രൂപയും നേടാൻ സാധിക്കും.
ധനമന്ത്രിയുടെ പുതിയ പ്രഖ്യാപനമനുസരിച്ച് പ്രതിവർഷം രണ്ടായിരം പേർക്കെങ്കിലും സൗജന്യ ഫെല്ലോഷിപ്പ് ലഭിക്കുന്നതാണ്. ഇത്തരത്തിൽ അഞ്ച് വർഷമാണ് നടപ്പാക്കുക.















