തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുലശേഖരമണ്ഡപത്തിൽ എല്ലാദിവസവും രാവിലെ 8.30 മണിക്ക് നിത്യജപമായി ആരംഭിച്ച്
പതിമൂന്ന് കോടി നാമജപം പൂർത്തിയാക്കി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സഹസ്രനാമജപയജ്ഞത്തിന്റെ രണ്ടാംഘട്ട സമർപ്പണം ഭീഷ്മാഷ്ടമി ദിനത്തിൽ നടക്കും. 2025 ഫെബ്രുവരി 5 ബുധനാഴ്ചയാണ് ഇക്കൊല്ലത്തെ ഭീഷ്മാഷ്ടമി.
പുരാണപ്രകാരം ഭഗവാൻ കൃഷ്ണന് മുന്നിൽ ആദ്യമായി ശ്രീവിഷ്ണുസഹസ്രനാമം ചൊല്ലിയത് ഭീഷ്മപിതാമഹനാണ്. അദ്ദേഹം ഭഗവാനിൽ വിലയം പ്രാപിച്ച ദിനമായ ഭീഷ്മാഷ്ടമിക്ക് ക്ഷേത്രത്തിനുള്ളിൽ മൂന്നാവർത്തി സമൂഹ സഹസ്രനാമജപവും തുടർന്ന് കിഴക്കേനടയിൽ സമർപ്പണസഭയും ഉണ്ടാകും.
2025 ഫെബ്രുവരി 5 ബുധനാഴ്ച വൈകിട്ട് 4.30 നാണ് സഹസ്രനാമ ജപം തുടങ്ങുക. അന്നേദിവസം ജപത്തിനായി ക്ഷേത്രത്തിനുള്ളിലേക്ക് 3 മണിമുതല്‍ പ്രവേശനം ഉണ്ടാകും.
സഹസ്ര നാമ ജപത്തിനായി എത്തിച്ചേരുന്നവര്‍ ഗൂഗിള്‍ഫോമില്‍ പേര് രജിസ്റ്റര്‍ ചെയ്യുവാൻ ശ്രീപദ്മനാഭ ഭക്തമണ്ഡലി അഭ്യർത്ഥിച്ചു .
ഫോമിന്റെ ലിങ്ക്.
https://forms.gle/wh5q8Z5aiUKw57ri7
ബന്ധപ്പെടേണ്ട നമ്പറുകൾ: 9747931007, 9496749143, 9847208187, 9995777475