ന്യൂഡൽഹി: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖും സൈദ്ധാന്തികനുമായ സ്വർഗ്ഗീയ രംഗ ഹരി (ഹരിയേട്ടൻ) രചിച്ച ഗ്രന്ഥങ്ങളുടെ ഹിന്ദി, ഇംഗ്ലീഷ് വിവർത്തനങ്ങളുടെ പ്രകാശനം ഫെബ്രുവരി 2 ന് പ്രഗതി മൈതാനത്ത് അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ വച്ച് നടന്നു.
പ്രകാശന ചടങ്ങിൽ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ, ഡൽഹി യൂണിവേഴ്സിറ്റി സൗത്ത് കാമ്പസ് ഡയർക്ടർ പ്രൊഫ.പ്രകാശ് സിംഗ്, ഓർഗനൈസർ മാഗസിൻ എഡിറ്റർ പ്രഫുല്ല കേത്കർ, പ്രൊഫ. സഞ്ജയ് വെർമ (ഡൽഹി യൂണിവേഴ്സിറ്റി), പ്രസാധകനായ പ്രശാന്ത് ജയിൻ എന്നിവർ സംബന്ധിച്ചു.
പ്രൊഫ. കെ. വനജ, ശ്രീ. കെ. സി. അജയകുമാർ, എം.രാജശേഖര പണിക്കർ എന്നിവർ നിർവഹിച്ച വിവർത്തനങ്ങൾ പ്രജ്ഞാ പ്രവാഹ് പ്രതിഷ്ഠാനും കിതാബ് വാലേ ന്യൂ ഡൽഹിയും സംയുക്തമായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വ്യാസമഹാഭാരതത്തിലെ ദ്രൗപദി എന്ന ഗ്രന്ഥത്തിന് ‘വ്യാസ് മഹാഭാരത് മേം ദ്രൗപദി’ (व्यास महाभारत में द्रौपदी)എന്ന പേരിലുള്ള ഹിന്ദി വിവർത്തനം പ്രൊഫ. കെ. വനജയും, വ്യാസ മഹാഭാരതത്തിലെ കർണൻ എന്ന ഗ്രന്ഥത്തിന് ‘വ്യാസ് മഹാഭാരത് മേം കർണ്’ (व्यास महाभारत में कर्ण) എന്ന പേരിലുള്ള ഹിന്ദി വിവർത്തനം, ‘Karna in Vyasa Mahabharata’ എന്ന പേരിലുള്ള ഇംഗ്ലീഷ് വിവർത്തനം കെ.സി. അജയകുമാറും,
വ്യാസമഹാഭാരതത്തിലെ നാരദൻ എന്ന ഗ്രന്ഥത്തിന് ‘Narada in Vyasa Mahabharata’ എന്ന ഇംഗ്ലിഷ് വിവർത്തനം എം. രാജശേഖര പണിക്കരും ആണ് നിർവഹിച്ചിരിക്കുന്നത്.















