ന്യൂഡൽഹി:പ്രശസ്ത ഇൻഡോളജിസ്റ്റും, സംഗീതജ്ഞനും, കാശ്മീരി ശൈവിസതന്ത്ര പണ്ഡിതനും തന്ത്രയുടെയും കാശ്മീർ ശൈവിസത്തിന്റെയും പരിശീലകനുമായ ഡോ. മാർക്ക് എസ്.ജി.ഡിച്ചോക്‌സ്കിയുടെ നിര്യാണത്തിൽ ആർഎസ്‌എസ് അനുശോചിച്ചു.
ഇതും വായിക്കുക
പ്രശസ്ത കാശ്മീരി ശൈവിസ പണ്ഡിതൻ ഡോ. മാർക്ക് ഡിച്ചോക്‌സ്കി വിടവാങ്ങി
രാഷ്‌ട്രീയ സ്വയംസേവക സംഘം സർകാര്യവാഹ് ദത്താത്രേയ ഹോസബാളെ എക്‌സിൽ ചെയ്ത പോസ്റ്റിലാണ് അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചത്.
“കാശ്മീർ ശൈവിസത്തിലും തന്ത്രത്തിലും ഉന്നത പണ്ഡിതനായിരുന്ന രാജാനക മാർക്ക് ഡിച്ചോക്‌സ്കിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകൾ നിരവധി ജ്ഞാനാന്വേഷകർക്ക് പ്രകാശം പകർന്നു നൽകി . അദ്ദേഹം പങ്കിട്ട ജ്ഞാനം പോലെ അദ്ദേഹത്തിന്റെ യാത്രയും തിളക്കമുള്ളതാകട്ടെ. ഓം ശാന്തി.”
ആർ എസ് എസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ വന്ന കുറിപ്പിൽ പറയുന്നു.
Deeply saddened by the passing of Rajanaka Mark Dyczkowski, a towering scholar of Kashmir Shaivism and Tantra. His profound contributions illuminated the path for countless seekers. May his journey beyond be as luminous as the wisdom he shared. Om Shanti.
– Dattatreya Hosabale… pic.twitter.com/4Xn4bhVkPh
— RSS (@RSSorg) February 3, 2025
ഇന്ത്യൻ ആത്മീയ ആധ്യാത്മിക മേഖലയിൽ ആഴത്തിലുള്ള അറിവ് നേടുകയും പ്രചരിപ്പിക്കുകയും ചെയ്ത മാർക്ക് ഡിച്ചോക്‌സ്കിയുടെ വേർപാട് ലോകമെമ്പാടുമുള്ള പണ്ഡിതന്മാരെയും ആത്മീയ അന്വേഷകരെയും വളരെയധികം ദുഃഖത്തിലാഴ്‌ത്തി.
മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും ഡോ. മാർക്ക് എസ്.ജി.ഡിച്ചോക്‌സ്കിക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.















