ന്യൂഡൽഹി: രാജ്യ തലസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. തീവ്രമായ പ്രചാരണം തിങ്കളാഴ്ച വൈകുന്നേരം അവസാനിച്ചു, ഡൽഹി സംസ്ഥാനത്തെ 70 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇന്ന് നിശബ്ദപ്രചാരണം നടക്കും. വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ഓട്ടപ്പാച്ചിലാണ് രാഷ്‌ട്രീയപാർട്ടികൾ. ഫെബ്രുവരി 8 ശനിയാഴ്‌ച്ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡൽഹിയിൽ വൻ വിജയം നേടാനുറച്ചാണ് ബിജെപി രംഗത്തുള്ളത്. ഭരണം നിലനിർത്താനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. പേരിനെങ്കിലും കോൺഗ്രസും മത്സരത്തിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര പദ്ധതികളെയും കേന്ദ്രീകരിച്ചുള്ള തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്.
സൗജന്യ പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കവുമായി ആം ആദ്മി പാർട്ടിയുടെ പ്രചാരണം നടത്തി.
യമുനയിൽ ഹരിയാന വിഷം കലർത്തുന്നു എന്നതടക്കമുള്ള അടിസ്ഥാന രഹിതമായ നിരവധി ആരോപണങ്ങൾ കെജ്‌രിവാൾ ഉയർത്തി.
ബജറ്റിലെ ആദായനികുതി ഇളവ് പ്രഖ്യാപനം ഡൽഹിയിലെ വോട്ടർമാരെ സ്വാധീനിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി മുന്നോട്ടു പോകുന്നത്.
70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികൾ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. നിലവിലെ ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും.