കൊച്ചി : ആർ.എസ്.എസ് സർസംഘചാലക് ഡോ: മോഹൻ ഭഗവത് കൊച്ചിയിലെത്തി. നെടുംബാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഇന്ന് വൈകിട്ട് 5ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ തപസ്യ കലാ സാഹിത്യ വേദിയുടെ സുവർണോത്സവം ഉദ്ഘാടനം ചെയ്യും.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു സമ്മേളനമായ അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ആർ എസ് എസ് സർ സംഘചാലക് ഡോ: മോഹൻ ഭഗവത് പങ്കെടുക്കും. 2025 ഫെബ്രുവരി അഞ്ച് ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിലാണ് മോഹൻ ഭഗവത് പങ്കെടുക്കുക.
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദു മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നൂറ്റിപതിമൂന്നാമത് ഹിന്ദുമത പരിഷത്ത് സമ്മേളനം ശ്രീ വിദ്യാധിരാജ നഗറിലാണ് നടക്കുന്നത്.















