ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്. പ്രയാഗ്‌രാജിലെത്തിയ ഭൂട്ടാൻ രാജാവിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. മുഖ്യമന്ത്രിക്കൊപ്പം ത്രിവേണീ തീരത്ത് സംഘടിപ്പിച്ച പ്രത്യേക പൂജയിൽ അദ്ദേഹം പങ്കെടുത്തു.
प्रयागः सर्वतीर्थेभ्यः प्रभवत्यधिकं विभो।
यत्र गङ्गा महाभागा स देशस्तत्तपोधनम्॥आज तीर्थराज प्रयाग में भूटान के महामहिम नरेश जिग्मे खेसर नामग्याल वांगचुक जी ने जीवनदायिनी, मोक्षदायिनी माँ गंगा की पूजा-अर्चना की।
जय माँ गंगे! pic.twitter.com/m98HUMY9Bp
— Yogi Adityanath (@myogiadityanath) February 4, 2025
ലക്നൗ വിമാനത്താവളത്തിലിറങ്ങിയ ഭൂട്ടാൻ രാജാവിന് ഊഷ്മള സ്വീകരണമാണ് പ്രയാഗ്‌രാജ് ഭരണകൂടം ഒരുക്കിയിരുന്നത്. പരമ്പരാഗത കലാരൂപങ്ങളോടെയാണ് അദ്ദേഹത്തെ കുംഭമേളയിലേക്ക് വരവേറ്റത്. ‘സംസ്കാരത്തിന്റെ ഐക്യത്തിന്റെയും പുണ്യഭൂമിയായ പ്രയാഗ്‌രാജിലേക്ക് ഭൂട്ടാൻ രാജാവിന് സ്വാഗതം’ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി ചിത്രങ്ങൾ പങ്കുവച്ചു.
यत्सेवया देवनृदेवतादि-
देवर्षयः प्रत्यहमामनन्ति।
स्वर्गं च सर्वोत्तमभूमिराज्यं
स तीर्थराजो जयति प्रयागः॥महाकुम्भ-2025, प्रयागराज में आज भूटान के महामहिम नरेश जिग्मे खेसर नामग्याल वांगचुक जी ने पवित्र त्रिवेणी संगम में पावन स्नान कर पुण्य प्राप्त किया pic.twitter.com/33Gq2UOPbs
— Yogi Adityanath (@myogiadityanath) February 4, 2025
പൂജകൾക്കായി ത്രിവേണീ തീരത്ത് പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. യോഗി ആദിത്യനാഥിനൊപ്പം മന്ത്രങ്ങൾ ഉരിവിട്ട് പ്രാർത്ഥന നടത്തുന്ന ജിഗ്മേ ഖേസറിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രത്യേക പൂജകൾക്ക് ശേഷം മുഖ്യമന്ത്രിയോടൊപ്പം അദ്ദേഹം പുണ്യസ്നാനം നടത്തി. ഭൂട്ടാൻ രാജാവിന്റെ സന്ദർശനം കണക്കിലെടുത്ത് വലിയ സുരക്ഷാ സജ്ജീകരണങ്ങളും പ്രയാഗ്‌രാജിൽ ഒരുക്കിയിരുന്നു.
जीवेषु करुणा चापि
मैत्री तेषु विधीयताम्प्रत्येक प्राणि के प्रति करुणा और मैत्री का भाव सनातन संस्कृति है…
जय माँ गंगे! pic.twitter.com/GnFfdEBZ7T
— Yogi Adityanath (@myogiadityanath) February 4, 2025
കഴിഞ്ഞ ദിവസങ്ങളിലായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തു. നിരവധി വിദേശ പ്രതിനിധികളാണ് കുംഭമേളയിൽ പങ്കെടുക്കുന്നതിന് പ്രയാഗ്‌രാജിലെത്തിയത്. 77 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ ഉൾപ്പെടെ 118 പേർ കുംഭമേളയിൽ പങ്കെടുത്തിരുന്നു.