ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി വേദിയാകാൻ ഒരുങ്ങി രാഷ്ട്രപതി ഭവൻ. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ പ്രത്യേക അനുമതിയോടെ ഫെബ്രുവരി 12 ന് വിവാഹചടങ്ങുകൾ നടക്കുമെന്ന് ദേശീയ മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്തു
രാഷ്‌ട്രപതി ഭവനിൽ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായി സേവനമനുഷ്ഠിക്കുന്ന സിആർപിഎഫ് അസിസ്റ്റന്റ്
പുനം ഗുപ്തയാണ് വധു. പുനം ഗുപ്തയുടെ നേതൃത്വത്തിലാണ് 74-ാമത് റിപ്പബ്ലിക് ദിന ചടങ്ങിൽ സിആർപിഎഫിന്റെ വനിതാ ബറ്റാലിയൻ പങ്കെടുത്തത്. പുനത്തിന്റെ അർപ്പണ മനോഭാവവും പെരുമാറ്റവുമാണ് രാഷ്‌ട്രപതിയുടെ അസാധാരണ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ജമ്മുകശ്മീരിൽ സേവനം അനുഷ്ഠിക്കുന്ന സിആർപിഎഫ് ഓഫീസറായ അവ്‌നിഷ് കുമാറാണ് പുനം ഗുപ്തയുടെ വരൻ.
രാഷ്‌ട്രപതി ഭവനിലെ മദർ തെരേസാ ക്രൗൺ കോംപ്ലക്സിൽ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തുക്കൾക്കും ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുണ്ടാകും. എന്നാൽ വിവാഹ വാർത്ത രാഷ്‌ട്രപതി ഭവൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഗ്വാളിയോറിലെ ജിവാജി സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും പുനം കരസ്ഥമാക്കിയിട്ടുണ്ട്. 2018 ൽ സിഎപിഎഫ് പരീക്ഷയിൽ 81-ാം റാങ്ക് നേടിയാണ് സേനയുടെ ഭാഗമായത്. ബീഹാറിലെ നക്സൽ ബാധിത പ്രദേശങ്ങളിലും പൂനം സേവനമനുഷ്ഠിച്ചിട്ടുണ്ട്.