ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളുടെ ഫ്യൂഡൽ മനോഭാവത്തിന് അറുതിയില്ല. രാജ്യസഭയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശമാണ് വിവാദമായത്. മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനും ബിജെപി എംപിയുമായ നിരജ് ശേഖറിനോടായാരുന്നു ഖാർഗെയുടെ ആക്രോശം. ‘ നിന്റെ അച്ഛനും ( തേരാ ബാപ് ) ഞാനും ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. മിണ്ടാതെ അവിടെ ഇരിക്കൂ’ എന്നായിരുന്നു ഖാർഗെയുടെ വാക്കുകൾ. സംസാരിക്കുന്നതിനിടെ ഇടപെട്ടതായിരുന്നു ഖാർഗെയെ പ്രകോപ്പിച്ചത് . ചുപ് ചുപ് എന്ന പറഞ്ഞ് ഖാർഗെ ആക്രോശിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
മുൻ പ്രധാനമന്ത്രിയെ അപമാനിച്ച ഖാർഗെയ്ക്ക്തിരെ നടപടി ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചതോടെ സഭാദ്ധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ ഇടപെട്ടു. ഈ രാജ്യം കണ്ട ഏറ്റവും കരുത്തുറ്റ നേതാക്കളിൽ ഒരാളാണ് ചന്ദ്രശേഖർജിയെന്നും. അതിനാൽ ഖാർഗെ ദയവായി പരാമർശം പിൻവലിക്കണമെന്നും ജഗദീപ് ധന്‍കര്‍ ആവശ്യപ്പെട്ടു. എന്നിട്ടും പരാമർശം പിൻവലിക്കാൻ ഖാർഗെ തയ്യാറായില്ലെന്നതാണ് വിചിത്രം.
Former PM Chandrashekhar was insulted in Parliament by Congress President Kharge as he yelled at Neeraj Shekhar, saying, “Tere baap ka bhi main aise hi saathi tha. Tu kya baat karta hai? Chup baith!” Such arrogance is unacceptable. The whole Congress believes in insulting people! pic.twitter.com/3AL3b4mOd7
— Zubin Ashara (@zubinashara) February 4, 2025
ഖാര്‍ഗെയുടെ പ്രസ്താവനയ്‌ക്കെതിരെ ചന്ദ്രശേഖറിന്റെ ജന്മദേശമായ യുപിയിൽ
പ്രതിഷേധവുമുണ്ടായി. ബലിയയില്‍ ഖാര്‍ഗെയുടെ കോലം കത്തിച്ചു. ഖാര്‍ഗെയുടെ പെരുമാറ്റം ഫ്യൂഡല്‍ മനോനിലയുടെ പ്രതിഫലനമാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.















