ധാക്ക: ഇന്നലെ രാത്രി മുതൽ തെരുവുകളിൽ മുസ്‌ളീം തീവ്രവാദികൾ അഴിഞ്ഞാടുന്ന ബംഗ്ലാദേശിൽ കലാപം ആളിക്കത്തുന്നു. രാജ്യസ്ഥാപകനും രാഷ്‌ട്രപിതാവും ബംഗ്ളാദേശിന്റെ ആദ്യ പ്രസിഡന്റുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മാരകമായ ധൻമോണ്ടി 32 എന്ന ബംഗബന്ധു ഭവൻ തീയിട്ടു നശിപ്പിച്ച ശേഷം കലാപകാരികൾ കൊള്ളിവെയ്പ്പു നശീകരണവുമായി മുന്നേറുകയുമാണ്.
ധൻമോണ്ടിയിലെ റോഡ് 5 ൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് ഹസീനയുടെ വസതിയായ സുധ സദൻ പ്രതിഷേധക്കാർ തീയിട്ടു നശിപ്പിച്ചു. ആഗസ്റ്റ് 5 ന് ഹസീന പുറത്താക്കപ്പെട്ടതിനുശേഷം, സുധ സദൻ പൂർണ്ണമായും ഒഴിഞ്ഞു കിടക്കുകയായിരുന്നു.
രാത്രി 11:30 ഓടെയാണ് സുധാ സദനിൽ തീ പടർന്നത് കണ്ടെത്തിയതെന്നും തീ നിയന്ത്രണവിധേയമാക്കാൻ സംഘത്തെ അയച്ചതായും ഫയർ സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അർദ്ധരാത്രിയോടെ, കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും നിലകളിൽ തീജ്വാലകൾ കാണാമായിരുന്നു. അഗ്നിശമന സേനകൾ അവിടെ എത്തുകയോ എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തതായി റിപ്പോർട്ടില്ല.
ഷെയ്ഖ് മുജീബുർ റഹ്മാൻ സ്മാരകമായ ധൻമോണ്ടി 32 നശീകരണം തുടരുകയാണ് എന്ന് ബംഗ്ലാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സുധാ സദനിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ഷെയ്ഖ് ഹസീന (ഫയൽ ഫോട്ടോ )















