സ്കൂൾ ജീവിതത്തിലെ രസകരമായൊരു ഓർമ പങ്കുവച്ച് യുവനടി മമിത ബൈജു. പ്ലസ്ടൂവിൽ പഠിക്കുന്ന സമയത്ത് തനിക്ക് വന്നൊരു പ്രണയാഭ്യർത്ഥനയെ കുറിച്ചാണ് മമിത തുറന്നുപറയുന്നത്. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
“ഞാൻ പ്ലസ്ടുവിൽ പഠിക്കുമ്പോൾ എനിക്കൊരു പ്രപ്പോസൽ വന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു ചെക്കനാണ് എന്നെ പ്രപ്പോസ് ചെയ്തത്. എനിക്ക് ചേച്ചിയെ ഇഷ്ടമാണ്. കല്യാണം കഴിക്കാൻ താത്പര്യമുണ്ടെന്നാണ് ആ കുട്ടി എന്നോട് പറഞ്ഞത്. എനിക്ക് കുറച്ച് വയസ് കുറവാണ്. എന്നാലും നോക്കിയാലോ എന്ന് ചോദിച്ചു. എന്ത് ധൈര്യത്തിലാണ് നീയിത് പറഞ്ഞതെന്ന് ഞാൻ അവനോട് തിരിച്ചു ചോദിച്ചു. അവൻ ഇപ്പോൾ അത് ഓർത്ത് ചിരിക്കുന്നുണ്ടാവുമെന്നും” മമിത പറയുന്നു.
അഞ്ചാം ക്ലാസുകാരന്റെ പ്രണയാഭ്യർത്ഥനയെ കുറിച്ച് മുമ്പൊരിക്കൽ മമിത പറഞ്ഞ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്.















