തിരുവനന്തപുരം: കേരളാ ബജറ്റ് അവതരണം ആരംഭിച്ചു.ധനകാര്യമന്ത്രി എന്ന നിലയില്‍ കെ.എന്‍ ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. വികസനത്തിന്റെ കാര്യത്തില്‍ കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കടം വാങ്ങാനുള്ള അവകാശം കേന്ദ്രം വെട്ടിക്കുറച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.അതോടൊപ്പം നികുതി വിഹിതവും കുറച്ചെന്നു ബാലഗോപാൽ ആരോപിച്ചു .
കൊറോണ പ്രതിരോധം ഉൾപ്പടെ കേരളം കൃത്യമായി നിർവഹിച്ചു എന്നും 1.67 ലക്ഷം കോടി ശരാശരി വാർഷിക ചെലവുണ്ട് എന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെൻഷൻ 46 മാസം നൽകിയത് 35210 കോടി രൂപ എന്നും 5000 കോടി വാർഷിക ചിലവിനത്തിൽ കൂടി എന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയത് 38339 കോടി രൂപ എന്നും ധനകാര്യ മന്ത്രി പറഞ്ഞു.
ബജറ്റ് പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ
- ക്ഷേമപെൻഷനിലെ അനർഹരെ കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി
- ലൈഫ് പദ്ധതിക്ക് 1160 കോടി വകയിരുത്തി
- 3 വർഷമായി സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം
- 25-26 ലേക്ക് – 700 കോടി കാരുണ്യ പദ്ധതിക്കായി വകയിരുത്തി.3967 .3 കോടിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് ഇതുവരെ നൽകിയത്.
- 38126 കോടി രൂപയാണ് ഇതുവരെ ആരോഗ്യ മേഖയ്‌ക്കായി ചിലവഴിച്ചത്
- 100 ലധികം പാലം നിർമ്മിച്ചു, 150 പാലങ്ങൾ നിർമ്മാണത്തിലുണ്ട്.പൊതു മരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും 3061 കോടി.
- ഇതുവരെ KSRTC ക്ക് 6965 കോടി നൽകി
- SC ST വിദ്യാർത്ഥികളുടെ വിവിധ സ്കോളർഷിപ്പി നായി ഇതുവരെ നൽകിയത് 3821 കോടി
- പുതിയ കേരളം സൃഷ്ടിക്കാൻ വിവിധ പദ്ധതികൾ പരിഗണനയിൽ.
- 10431.73 കോടി ആരോഗ്യ മേഖയ്‌ക്ക് വകയിരുത്തി
- ടൂറിസം മേഖലയെ ആരോഗ്യ ടൂറിസം മേഖലയാക്കുക ലക്ഷ്യം,ഇതിനായി 50 കോടി വകയിരുത്തി.
- ബജറ്റിൽ നീക്കിവെയ്‌ക്കുന്നതിനേക്കാൾ കൂടുതൽ തുകയാണ് കാരുണ്യയ്‌ക്കായി ചിലവഴിക്കുന്നത്
ആരോഗ്യ ടൂറിസം ഹബ്ബിന് 50 കോടി - നിക്ഷേപകർ കേരളത്തിൽ നിന്ന് പോകേണ്ടി വരില്ല,കേരളത്തെ നിക്ഷേപ സൗഹൃദമാക്കും. നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കും.ഭൂമി ഇല്ലാത്തതിന്റെ പേരിൽ ഒരു നിക്ഷേപകനും പിന്മാറേണ്ടി വരില്ല.
- വിഴിഞ്ഞം – കൊല്ലം -പുനലൂർ വളർച്ചാ ത്രികോണം എന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുന്നു.
- വിഴിഞ്ഞത്തെ പ്രധാന ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമാക്കും.
- കോവളം – നീലേശ്വരം ഉൾനാടൻ ജലഗതാഗത പദ്ധതിക്കായി 500 കോടി മാറ്റിവക്കുന്നു.
- സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കും.
- കൊല്ലം ഐ ടി പാർക്ക് സ്ഥാപിക്കും. 2025-26 ആദ്യ ഘട്ടം പൂർത്തിയാകും.
- കൊട്ടാരക്കരയിലും ഐ ടി പാർക്ക് സ്ഥാപിക്കും. കൊട്ടാരക്കര കല്ലട ജലസേചന പദ്ധതി ഭൂമിയിൽ ഐ ടി പാർക്ക്
- : ഐ ടി പാർക്ക്: തദ്ദേശ സ്ഥാപനങ്ങൾക്ക് 100 കോടി
- കെയർ ഹോം പദ്ധതി 5 കോടി
- 3 സർവകലാശാലകളിൽ എക്സലൻസ് കേന്ദ്രങ്ങൾക്ക് ഭരണാനുമതി.കുസാറ്റിന് 65 കോടി,എം ജി സർവകലാശാല 62 കോടി .കേരളക്കും സഹായം.ഗവേഷണ മേഖലയിലെ പ്രവർത്തനങ്ങൾക്ക് കൂടുതലായി ശ്രദ്ധ കൊടുക്കും.
- ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏഴ് മികവിന്റെ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കാൻ അനുമതി നൽകി മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 25 കോടി രൂപ.
- ഡെസ്റ്റിനേഷൻ ടൂറിസം സെൻ്റർ കൊണ്ട് വരും. പുറം രാജ്യങ്ങളിൽ നിന്നുമുള്ള വലിയ ഇവൻ്റുകൾ നടത്താനായി കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ മാറ്റിയെടുക്കും. ഇതുമായി ബന്ധപ്പെട്ടാണ് ഡ്രൈ ഡേ മാറ്റുന്ന തീരുമാനത്തിലേക്ക് സർക്കാർ അടുത്ത കാലത്ത് എത്തിയതെന്നു ന്യായീകരണം.ഇതിലൂടെ 15000 കോടിയോളം രൂപ വാർഷിക വരുമാനം ലക്ഷ്യം വയ്‌ക്കുന്നു.
- കേരളത്തിലെ കാർഷിക മേഖലക്കും ഗവേഷണത്തിനും 10 കോടി രൂപ.
- ഗ്രീൻ ഹൈഡ്രജൻ വാലിയ്‌ക്കായി കമ്പിനി രൂപീകരിക്കും: ആദ്യ ഘട്ടത്തിനായി 5 കോടി
- കാർഷികമേഖല ചെലവ് കുറഞ്ഞ ഉത്പന്ന വർധനവിന് പദ്ധതി. ഇതിനായി 10 കോടി
- അന്താരാഷ്‌ട്ര ഡിസിസി കോൺക്ലേവ് ഈ വർഷം സംഘടിപ്പിക്കും.
- ബയോ എത്തനോൾ പദ്ധതി 10 കോടി
- കോളേജുകളിലെ ഫ്രീഡം സ്ക്വയറിന് 2 കോടി
- MSME (Micro Small Medium Enterprises)10 കോടി 5% പലിശ വായ്പ.കെ എസ് എഫ് ഇ വഴി ആണ് വായ്പ.
- കൊച്ചി നഗര വികസനം – 10 കോടി
- നഗര ഗ്രാമ പ്രദേശങ്ങളിൽ 1 ലക്ഷത്തിലധികം ഭവങ്ങൾ നിർമ്മിക്കും
- സഹകരണ ഭവന പദ്ധതി 20 കോടി,(ഇടത്തര വരുമാനക്കാർക്കായാണ് സഹകരണ ഭവന പദ്ധതി)
- വയോജന പദ്ധതി 50 കോടി.
- പൊതു ഇടങ്ങളിലെ വ്യായാമ പദ്ധതി 5 കോടി
- ദേശീയ പാതാ വികസനം പൂർത്തിയാകുന്നു.2025 അവസാനത്തോടെ 6 വരി പാത പൂർത്തിയാകും.
- കിഫ്ബി 20000 കോടി വൻകിട വികസന പദ്ധതികൾക്കായി മാറ്റി വെച്ചു.
- കടൽതീര സംരക്ഷണം 100 കോടി.
- തീരദേശ സംരക്ഷണത്തിന് ജിയോ ട്യൂബ് 100 കോടി.
- സർക്കാർ വാഹനങ്ങൾ വാങ്ങാൻ 100 കോടി
- പഴഞ്ചൻ സർക്കാർ വണ്ടികൾ മാറ്റും.കാലാവധി കഴിഞ്ഞ സർക്കാർ വാഹനങ്ങൾ മാറ്റി പുതിയത് വാങ്ങാൻ 100 കോടി.
- വിജ്ഞാന കേരളം പദ്ധതി – 20 കോടി.തൊഴിൽ എളുപ്പത്തിൽ ലഭ്യമാകുന്ന സ്‌കിൽ കോഴ്സുകൾ കൊണ്ട് വരും.
- സർക്കാരിന്റെ മെഗാ ജോബ് ഫെയർ -20 കോടി അധികമായി അനുവദിക്കുന്നു.
- ഫിൻടെക് 10 കോടി.
- സൈബർ അധിക്ഷേപങ്ങളും വ്യാജ വാർത്തകളും നേരിടാൻ സൈബർ വിംഗ് ശക്തിപ്പെടുത്താൻ 2 കോടി
- ഫിനാഷ്യൽ കോൺക്ലേവ് 2 കോടി
- വന്യജീവി ആക്രമണം പ്രത്യേക പാക്കേജിന് പുമെ 50 കോടി അനുവദിച്ചു.
- നാട്ടുവൈദ്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും – 1 കോടി അനുവദിച്ചു..
- ന്യൂനപക്ഷ സ്കോളർഷിപ്പ് -20 കോടി
- കൊട്ടാരക്കര ഗണപതി ക്ഷേത്ര സർക്യൂട്ട് – പിൽഗ്രിം സെൻ്റർ – 5 കോടി
- എം ടി വാസുദേവൻ നായർ സ്മരണയ്‌ക്കായി തിരൂർ തുഞ്ചൻപറമ്പിൽ സ്മാരകം. എം ടി പഠനകേന്ദ്രം 5 കോടി.
- വൈക്കം സത്യാഗ്രഹത്തിന്റെ സ്മാരകം 5 കോടി.
- സിപ്ലെയിൻ ടൂറിസം 20 കോടി
- കളിപ്പാട്ട ഉല്പാദന പദ്ധതിയ്‌ക്കായി 5 കോടി
- കാർഷിക മേഖലയിലെ പദ്ധതി വികസനം – 274.40 Cr, നെല്ല് വികസനം 150 കോടി.വിള പരിപാലനം -535 കോടി,കാർഷിക സർവകലാശാല വികസനം 43 കോടി, നാളികേര വികസനം – 73 കോടി,സുഗന്ധവ്യഞ്ജന വിള പദ്ധതി – 7 കോടി,ഹോർട്ടി ക്ലബ് പദ്ധതി -30 കോടി,സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള കൃഷി വികസനം 9 കോടി,ഫാം യന്ത്രവത്കരണം 10 കോടി,കേര പദ്ധതി 100 കോടി.പഴവർഗങ്ങൾ, പൂക്കൾ, ഔഷധസസ്യങ്ങൾ 18.92 കോടി ,മണ്ണ് സംരക്ഷണം 77.9 കോടി
- നബാർഡ് 25 കോടി
- നദീ നവീകരണം 25 കോടി
- ഭിന്ന ശേഷി വിഭാഗത്തിന് 317.9 കോടി
- സൂഷ്മ നീർത്തട പദ്ധതി 4 കോടി
- മാംസ ഉൽപ്പന്നങ്ങളുടെ നിർമ്മാണം 14.1 കോടി
- തെരുവുനായ അക്രമണം തടയാൻ നായ്‌ക്കളെ വന്ധ്യംകരിക്കാൻ – 2 കോടി
- മൃഗ സംരക്ഷണം 317കോടി
- നെട്ടുകാൽത്തേരി കാലിത്തീറ്റ ഫാം 10 കോടി
- മത്സ്യബന്ധന മേഖലയിലെ വികസന പ്രവർത്തനങ്ങൾ 295 കോടി,ഉൾനാടൻ മത്സ്യ ബന്ധനം -80.91 കോടി,കടലോര മത്സ്യബന്ധനം 49.15 കോടി
- പുനർഗേഹം – 20 കോടി വകയിരുത്തി, മൊത്തം 60 കോടി.
- സമുദ്ര ഭക്ഷ്യ ഉത്പാദനവുമായി ബന്ധപ്പെട്ട വ്യവസായം,ബ്ലൂ ബിസിനസ് 10 കോടി
- വനവും വന്യജീവി സംരക്ഷണത്തിനുമായി 305.61 കോടി,മനുഷ്യ – വന്യജീവി സംഘർഷം -70.41 കോടി,കോട്ടൂർ ആന പരിപാലന കേന്ദ്രം 2 കോടി.
- തൊഴിലുറപ്പ് പദ്ധതി – സംസ്ഥാനവിഹിതം80 കോടി,പ്രധാനമന്ത്രി ഗ്രാമ സടക് യോജന സംസ്ഥാനവിഹിതം 80 കോടി
- സാക്ഷരത മിഷൻ 20.2 കോടി
- അതി ദാരിദ്ര്യർക്കായുള്ള ഗ്യാപ്പ് ഫണ്ട് 50 കോടി
- എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി.
- കുടുംബശ്രീ മിഷൻ 270 കോടി
- വയനാട് പാക്കേജ് 85 കോടി
- റബ്കോ – 10 കോടി
- ജലസേചനവും വെള്ളപ്പൊക്കവും വെള്ളപ്പൊക്ക നിയന്ത്രണവും 609 . 85 കോടി
- വെള്ളക്കെട്ട് പരിഹാരങ്ങൾ -178.07 കോടി
- കല്ലട ജലസേചന പദ്ധതി – 10 കോടി,മൂവാറ്റുപുഴ ജലസേചന പദ്ധതി 10 കോടി,ബാണാസുര സാഗർ പദ്ധതി 20 കോടി, ഇടമലയാർ ജലസേചന പദ്ധതി 30 കോടി,കുറ്റ്യാടി ജലസേചന പദ്ധതി 5 കോടി,കുറ്റ്യാടി ജലസേചന പദ്ധതി 5 കോടി, പഴശ്ശി ജലസേചന പദ്ധതി 13 കോടി, വെള്ളപ്പൊക്ക പരിഹാരത്തിനായി 5 കോടി,തോട്ടപ്പള്ളി സ്പിൽവേ ശുചീകരണം 5 കോടി,വേമ്പനാട്ട് കായൽ ആഴം കൂട്ടി – മണൽ നീക്കം -10 കോടി,പുതിയ ജലസേചന പദ്ധതി 306 കോടി,കുട്ടനാടിന്റെ അടിസ്ഥാന വികസന പാക്കേജ് 100 കോടി.
- KSEB 1088 കോടി,ആഭ്യന്തര വൈദ്യുതി ഉല്പാദനം(ബംമ്പിൾ ആൻ്റ് സ്റ്റോറേജ് പദ്ധതി) 100 കോടി.ജല വൈദ്യുതി പദ്ധതികൾക്ക് 20 കോടി,ബാറ്ററി സ്റ്റോറേജ് പദ്ധതി – 5 കോടി,അനെർട്ട് – 67 . 96 കോടി,സൗരോർജ പ്ലാൻ്റ് 5 കോടി,വനവാസി മേഖലയിൽ വൈദ്യുതി സ്ഥാപിക്കാൻ 5 കോടി,പട്ടികവർഗ ഗോത്ര വിഭാഗം വൈദ്യുതി 5 കോടി,ഗ്രീൻ ഹൈഡ്രജൻ പദ്ധതി 6.75 കോടി,പ്രസരണ മേഖല 270 കോടി,
- 1831.36 കോടി രൂപ വ്യവസായ വകുപ്പിന് ആകെ വകയിരുത്തുന്നു.ചെറുകിട വ്യവസായം – 286.96 കോടി,സ്റ്റാർട്ടപ് – 80 കോടി, നാനോ നിർമ്മാണങ്ങൾ – 17.06 കോടി,വാണിജ്യ മേഖല വികസനം 70 കോടി,കൈത്തറിമേഖല 56.88 കോടി,കരകൗശല മേഖല – 4.11 കോടി.
- സഹകരണ മില്ല് 6 കോടി,കയർ വികസനത്തിന് 107.6 കോടി,ഹാൻ്റക്സ് ന് പുനരുദ്ധാരണം – 20 കോടി, കൈത്തറി സഹകരണ സംഘങ്ങൾക്ക് 3 കോടി,
- ചകിരി ചോറ് വ്യവസായം 5 കോടി,കശുവണ്ടി കോർപ്പറേഷൻ 53.36,ഖാദി മേഖലയ്‌ക്ക് 15 കോടി,കശുവണ്ടി മേഖല 30 കോടി.
- ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 30 കോടി,കുസാറ്റ് – 31.35,APJ അബ്ദുൾ കലാം സർവകലാശാല 24.,സർക്കാർ പോളിടെക്നിക് 42.8 കോടി,ഐ എച്ച് ആർ ഡി 32.5 കോടി,
- കലാസാംസ്കാരിക മേഖലയിലെ വികസന പ്രവർത്തനങ്ങൾ 197 . 49 കോടി
- തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹാർട്ട് ഫൗണ്ടേഷനും 10 കോടി
- പ്രസ് അക്കാദമി 7.5 കോടി,പരസ്യ കുടിശ്ലിക തീർക്കാൻ 30 കോടി,
- പട്ടികജാതി / പട്ടിക വർഗ വികസനം -3236 കോടി
- മറ്റ് പിന്നാക്ക വിഭാഗവികസനം 272 കോടി
- കഴിഞ്ഞ നവ കേരള സദസ്സിൽ വന്ന അടിസ്ഥാന പദ്ധതികൾക്ക് 210 കോടി രൂപ.നവകേരള സദസ്സിലെ മുഴുവൻ പദ്ധതികൾക്കുമായി 500 കോടി
- കോടതി ഫീസ് വർദ്ധിപ്പിച്ചു