ഇടുക്കി: ഹിന്ദുക്കൾക്കതിരെ ജാതി അധിക്ഷേപ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബ്രാഹ്മണന്റെ മക്കൾ ഉണ്ടാകുന്നതാണ് അഭിമാനമെന്നു സനാതന ധർമ്മ വക്താക്കൾ വിശ്വസിക്കുന്നു. അത് ബ്രാഹ്മണർക്ക് ബ്രാഹ്മണ സ്ത്രീയിൽ മക്കൾ ഉണ്ടാകുന്നതിനെപ്പറ്റിയല്ല എന്നും അതാണ് സനാതന ധർമ്മംഎന്നുമാണ് ഗോവിന്ദൻ അധിക്ഷേപിക്കുന്നത്. സി പി എം ഇടുക്കി ജില്ലാ സമ്മളനത്തിന്റെ വേദിയിലായിരുന്നു ഗോവിന്ദന്റെ ഈ അവഹേളന പരാമർശം. കൂടുതൽ ഒന്നും പറയുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
എം വി ഗോവിന്ദന്റെ വാക്കുകൾ:
“ബ്രാഹ്മണന്റെ മക്കൾ; ബ്രാഹ്മണന്റെ മക്കൾ, ബ്രാഹ്മണ യുവതിക്ക് ഉണ്ടാകുന്നതിനെപ്പറ്റിയല്ല; മനസ്സിലായില്ലേ .? അത് മഹത്തരമാണെന്ന് പറയുന്ന ഒരു സംസ്കാരം, ആർഷഭാരത സംസ്കാരം. അതിനു കൊടുക്കുന്ന പേര് സനാതനധർമ്മം. വിവാഹം കഴിഞ്ഞ് ഒന്നാം ദിവസം യജമാനന്മാരുടെ വീട്ടിലേക്ക് ആ ചെറുപ്പക്കാരൻ ഈ സ്ത്രീയെ കൂട്ടിക്കൊണ്ടുപോകണം, അന്നവിടെ അന്തിയുറങ്ങിയിട്ട് അവർ തോന്നുമ്പോഴാണ് പിന്നീട് വീട്ടിലേക്ക്, ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചയക്കുക. സനാതന ധർമ്മം, ഈ ധർമ്മത്തെയാണ് സനാതന ധർമ്മം എന്ന് നിങ്ങൾ പറഞ്ഞത്. ബ്രാഹ്മണ്യത്തിന്റെ ധർമ്മം. ”
മുഖത്ത് അറപ്പുളവാക്കുന്ന അശ്ലീലഭാവത്തോടെയാണ് ഗോവിന്ദൻ ഇക്കാര്യങ്ങൾ പറയുന്നത് എന്ന് പ്രസംഗ ദൃശ്യങ്ങളിൽ വ്യക്തമാണ്.
എന്നാൽ എം വി ഗോവിന്ദന്റെ ഈ വാക്കുകൾക്കെതിരെ കനത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്നത്. “അയാളെ കുറ്റം പറയേണ്ട, സ്വന്തം കുടുംബത്തിൽ കണ്ടതും പാർട്ടിയിലെ ഒരു രീതിയും ഒക്കെ വച്ച് പറഞ്ഞതായിരിക്കും” എന്നൊക്കെയുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നു. ഇ എം എസ് നമ്പൂതിരിപ്പാടും എ കെ ഗോപാലനും അടക്കമുള്ള ആദ്യകാല കമ്യുണിസ്റ്റ് നേതാക്കൾ ഒളിവിൽ കഴിഞ്ഞതിന്റെ അനുഭവത്തിൽ നിന്നാകാം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഈ വെളിപാടെന്നും, പാർട്ടിയിൽ രീതി അതാണെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ പ്രതികരിക്കുന്നു.