തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ ക്ഷേത്രപൂജാരിയുടെ നേർക്ക് സിപിഎം പ്രാദേശിക നേതാവും തീവ്ര ഇസ്ലാമിസ്റ്റുമായ സാദിഖ് ബാഷയുടെ ആക്രമണം.തിരുവെരുമ്പൂരിലെ ഭഗവതിപുരത്താണ് പൂജാരിയായ സതീഷ് കുമാറിനെ സാദിഖ് ബാഷ എന്നയാൾ അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ചത്.
തിരുവെരുമ്പൂരിലെ വിനായക ക്ഷേത്രത്തിന് സമീപമുള്ള പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
ഭഗവതിയമ്മൻ, വിനായക ക്ഷേത്രങ്ങളിലെ പൂജാരിയാണ് സതീഷ് കുമാർ.സാദിഖ് ബാഷ വിനായക ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ പതിവായി കാർ പാർക്ക് ചെയ്യാറുണ്ട്. ഇങ്ങിനെ ചെയ്താൽ കൂടുതൽ തടസ്സങ്ങൾ ഉണ്ടാകുമെന്നും പൂജാരി ബാഷയോട് പറഞ്ഞു.
ഇതിനെക്കുറിച്ച് സതീഷ് കുമാർ ബാഷയുടെ വീട്ടിൽ പോയി പറഞ്ഞതിൽ പ്രകോപിതനായ ബാഷ പിറ്റേന്ന് രാവിലെ വിനായകർ ക്ഷേത്രത്തിൽ വെച്ച് സതീഷ് കുമാറിനെ ആക്രമിക്കുകയായിരുന്നു.
ബാഷാ പുരോഹിതനെ പിന്തുടർന്ന് ഓടിച്ചു. തുടർന്ന് ഭഗവതിയമ്മൻ ക്ഷേത്ര കവാടത്തിൽ വെച്ച് സതീഷ് കുമാറിനെ അരിവാൾ കൊണ്ട് ആക്രമിച്ചു.സതീഷ് കുമാറിന് കഴുത്തിലും പുറകിലും കൈകളിലും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് പുരോഹിതനെ ഗുരുതരാവസ്ഥയിൽ ട്രിച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സതീഷ് കുമാറിന്റെ പരാതിയിൽ തിരുവെരുമ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ സാദിഖ് ബാഷയ്‌ക്കായി തിരച്ചിൽ തുടരുകയാണ്.















