അന്തരിച്ച ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയുടെ വിൽപത്രം സംബന്ധിച്ച് വിശദാംശങ്ങൾ മാസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ അർദ്ധ സഹോദരൻ, മാനേജർ ശന്തനു നായിഡു, അടുത്ത സഹായികൾ, വളർത്തുനായ ടിറ്റോ തുടങ്ങിയവരുടെ പേരുകളാണ് വിൽപത്രവുമായി ബന്ധപ്പെട്ട് പുറത്ത് വന്നത്.
എന്നാൽ രത്തൽ ടാറ്റയുടെ ആസ്തിയുടെ മൂന്നിലൊന്ന് പോകുന്നത് ഇതുവരെ അജ്ഞാതായിരുന്നു ഒരു വ്യക്തിക്കാണ്. ജംഷഡ്പൂർ സ്വദേശിയായ മോഹിനി മോഹൻ ദത്തയെ ആരാണെന്ന് തിരയുകയാണ് മാദ്ധ്യമങ്ങൾ. 500 കോടിയില്‍ പരം രൂപയുടെ സ്വത്തുകള്‍ അദ്ദേഹം ദത്തയ്‌ക്കായി നീക്കിവയ്ച്ചിരിക്കുന്നുവെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
താജ് സര്‍വീസസ് വിഭാഗത്തിന് കീഴിലുള്ള താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ഭാഗമായി മാറിയ സ്റ്റാലിയന്‍ ട്രാവല്‍ ഏജന്‍സിയുടെ സഹ ഉടമയാണ് മോഹിനി മോഹൻ ദത്ത.
2013 ലാണ് സ്റ്റാലിയോണ്‍ താജ് സര്‍വീസസുമായി ലയിച്ചത്. അന്ന് സ്റ്റാലിയോണില്‍ ദത്തയ്‌ക്കും കുടുംബത്തിനും 80 ശതമാനം ഓഹരികള്‍ ഉണ്ടായിരുന്നു. സ്റ്റാലിയന്റെ 20 ശതമാനം ഓഹരിയാണ് ടാറ്റ ഇന്‍ഡസ്ട്രീസ് സ്വന്തമാക്കിയത്. രത്തന്‍ ടാറ്റയുടെ ഏറ്റവും അടുത്ത വൃത്തങ്ങളില്‍ ഏറ്റവും സ്വാധീനിമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു ദത്തയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇതുവരും തമ്മിൽ ആറ് പതിറ്റാണ്ടിന്റെ ബന്ധമുണ്ടെന്നാണ് വിവരം. ജംഷഡ്പൂരിലെ ഡീലേഴ്സ് ഹോസ്റ്റലിൽ വെച്ചാണ് തങ്ങൾ ആദ്യമായി കണ്ടുമുട്ടിയതെന്നും രത്തൻ ടാറ്റായുടെ സംസ്കാരചടങ്ങിൽ ദത്ത വെളിപ്പെടുത്തിയിരുന്നു. 2024 ഡിസംബറിൽ മുംബൈയിലെ നടന്ന രത്തൻ ടാറ്റയുടെ ജന്മദിന ആഘോഷങ്ങളിൽ ദത്ത പങ്കെടുത്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്.