ന്യൂഡൽഹി: ടൂറിസ്റ്റ് വിസയിൽ എത്തി മതപരിവർത്തനത്തിന് നേതൃത്വം നൽകിയ കനേഡിയൻ പൗരനെ ഇന്ത്യ നാടുകടത്തി. ബ്രാൻഡൻ ജോയൽ ഡെവിൽറ്റ് എന്നയാളെയാണ് തിരിച്ചത്.
വിനോദ സഞ്ചാരിയായാണ് ഇയാൾ ഇന്ത്യയിൽ എത്തിയത്. ജനുവരി 17 ന് വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാതെ അസമിലെ ജോർഹട്ട് ജില്ലയിൽ തങ്ങി ഇയാൾ സുവിശേഷ പ്രവർത്തനം നടത്തുകയായിരുന്നു.
ഇന്ത്യൻ ടൂറിസ്റ്റ് വിസ നിയമ പ്രകാരം വിദേശികൾക്ക് മതപ്രചാരണത്തിന് മതപരിവർത്തനത്തിനും വിലക്കുണ്ട്. ഫെബ്രുവരി 5 നാണ് ജോഹർട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊൽക്കത്ത ആസ്ഥാനമായുള്ള ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസാണ് (FRRO) നടപടികൾ ഏകോപിച്ചത്.















