ഹിന്ദി, ഉറുദു, അറബി ഭാഷകളിൽ അജ്ഞാത റേഡിയോ സിഗ്നലുകൾ; ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി സൈന്യം
Monday, May 26 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഹിന്ദി, ഉറുദു, അറബി ഭാഷകളിൽ അജ്ഞാത റേഡിയോ സിഗ്നലുകൾ; ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി സൈന്യം

Janam Web Desk by Janam Web Desk
Feb 9, 2025, 05:43 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം രൂക്ഷമായികൊണ്ടിരിക്കെ അതിർത്തിയിൽ സുരക്ഷാ ശക്തമാക്കി സൈന്യം. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഹിന്ദി, അറബിക്, ഉറുദു ഭാഷകളിൽ സംശയാസ്പദമായ സിഗ്നലുകൾ ഹാം റേഡിയോ ഓപ്പറേറ്റർമാർ കണ്ടെത്തിയതിനെ തുടർന്നാണ് നിരീക്ഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ട് മാസമായി ദക്ഷിണ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അമച്വർ ഹാം റേഡിയോ ഓപ്പറേറ്റർമാർ അർദ്ധരാത്രി സംശയാസ്പദമായ റേഡിയോ സിഗ്നലുകൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് തീവ്രവാദ പ്രവർത്തനങ്ങളുടെ സാധ്യതയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഡിസംബറിൽ നോർത്ത് 24 പർഗാനയിലെ ബാസിർഹട്ട്, ബോംഗാവ് എന്നിവിടങ്ങളിൽ നിന്നും സൗത്ത് 24 പർഗാനയിലെ സുന്ദർബൻസിൽ നിന്നും കോഡ് ചെയ്ത ബംഗാളി, അറബിക്, ഉറുദു ഭാഷകളിലുള്ള അനധികൃത ആശയവിനിമയങ്ങൾ ഹാം റേഡിയോ ഓപ്പറേറ്റർമാർ കണ്ടെത്തിയതോടെയാണ് സംഭവം ആദ്യമായി പുറത്തുവന്നത്.

ഈ പ്രക്ഷേപണങ്ങളിൽ പരിഭ്രാന്തരായ ഓപ്പറേറ്റർമാർ വാർത്താവിനിമയ മന്ത്രാലയത്തെ വിവരം അറിയിച്ചു. തുടർന്ന് ഈ സിഗ്‌നലുകൾ ട്രാക്കിംഗിനായി കൊൽക്കത്തയിലെ ഇന്റർനാഷണൽ മോണിറ്ററിംഗ് സ്റ്റേഷനിലേക്ക് (റേഡിയോ) അയച്ചു. സമാനമായ സിഗ്നലുകൾ വീണ്ടും കണ്ടെത്തിയാൽ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ ഹാം റേഡിയോ ഓപ്പറേറ്റർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അതിർത്തിയിൽ അജ്ഞാതമായ റേഡിയോ സംഭാഷണങ്ങൾ നടക്കുന്നത് ആശങ്കാജനകമാണെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. അവയുടെ പാറ്റേണും ഭാഷാ പ്രയോഗവും അസാധാരണമായിരുന്നുവെന്ന് പശ്ചിമ ബംഗാൾ റേഡിയോ ക്ലബ്ബിന്റെ സെക്രട്ടറി അംബരീഷ് നാഗ് ബിശ്വാസ് പറയുന്നു. കള്ളക്കടത്തുകാരും തീവ്രവാദ ഗ്രൂപ്പുകളും ഹാം റേഡിയോ ഫ്രീക്വൻസികൾ ഉപയോഗിക്കുന്നുണ്ടെന്നും മൊബൈൽ നെറ്റ്‌വർക്കുകളെയോ ഇമെയിലുകളെയോ അപേക്ഷിച്ച് ഇവ ട്രാക്ക് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: urduHam radio operatorshindu minorityhindiindia-bangladesh borderUnknownarabicradio signals
ShareTweetSendShare

More News from this section

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

Latest News

കൊല്ലത്തും ആലപ്പുഴയിലും കണ്ടെയ്നറുകൾ അടിഞ്ഞു; അതീവജാഗ്രത; സമീപ വീടുകളിലുള്ളവരെ ഒഴിപ്പിക്കും

ഒന്നുകിൽ 4 തെങ്ങിൻതൈ; അല്ലെങ്കിൽ വകുപ്പിന്റെ മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ; കർഷകരോട് കൃഷി ഓഫീസറിന്റെ തിട്ടൂരം

കരഞ്ഞാൽ ഇരു കരണത്തും മാറി മാറി അടിക്കും; അമ്മ നോക്കി നിൽക്കും; രണ്ടാനച്ഛന്റെ ക്രൂര പീഡനം വെളിപ്പെടുത്തി യുകെജി വിദ്യാർത്ഥി

‘അയാൾ പൂജാരയെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്ററുടെ ഭാര്യ

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies