കോഴിക്കോട്: മുക്കം പീഡനക്കേസിലെ പ്രതിയായ ഹോട്ടലുടമയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി അതിജീവിത. ദേവദാസിന്റെ മോശം പെരുമാറ്റം കാരണം നിരവധി തവണ ജോലി ഉപേക്ഷിച്ച് പോയിട്ടുണ്ടെന്നും അപ്പോഴെല്ലാം ക്ഷമ ചോദിച്ച് മടക്കി വിളിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.
ഭാര്യയോക്കൊപ്പം ടൂർ പോയ സമയത്താണ് അയാൾ ആദ്യമായി മോശം മെസേജ് അയക്കുന്നത്. ഫിസിക്കൽ റിലേഷന് താൽപ്പര്യമുണ്ടെന്നായിരുന്നു അന്ന് അയാൾ അയച്ച സന്ദേശം. തുടർന്ന് ജോലി വേണ്ടെന്ന് വെച്ച് ഞാൻ വീട്ടിലേക്ക് മടങ്ങി. പിന്നീട് സോറി പറഞ്ഞ് അയാൾ ഒരുപാട് തവണ മേസേജ് അയച്ചു. പൈൽസുണ്ടെന്നും സർജറി ചെയ്യാൻ പോകണമെന്നും അതിനാൽ എത്രയും പെട്ടെന്ന് ജോലിക്ക് വരണമെന്നും അയാൾ പറഞ്ഞു. വരില്ലെന്ന് പറഞ്ഞതോടെ ബ്ലഡിൽ കുതിർന്ന അണ്ടർ വെയർ കാണിച്ചിട്ട് നീ വന്നില്ലെങ്കിൽ ആശുപത്രിയിൽ പോകില്ലെന്നും പറഞ്ഞു. അമ്മയേയും വിളിച്ച് കരഞ്ഞു കാല് പിടിച്ചതോടെ വീണ്ടും ജോലിക്ക് കേറി. പിന്നീട് കുറച്ച് ദിവസത്തേക്ക് പുള്ളിയുടെ ശല്യമുണ്ടായിരുന്നില്ല.
മറ്റ് പുരുഷ ജീവനക്കാരുമായി താൻ ഇടപഴകുന്നതെന്ന് ഇഷ്ടമായിരുന്നില്ലെന്നും പെൺകുട്ടി പറഞ്ഞു. ഡ്യൂട്ടിക്ക് ശേഷം ഇടയ്‌ക്ക് രണ്ട് ആൺസുഹൃത്തുക്കളുമായി ബിച്ചിൽ പോകുമായിരുന്നു. അവർ ഇടയ്‌ക്ക് വീട്ടിലും വരാറുണ്ട്. ഇത് അയാൾക്ക് ഇഷ്ടമല്ല. എനിക്ക് തരാൻ മാത്രമാണ് പ്രശ്നമല്ലേ എന്നാണ് അയാൾ പറയുന്നത്, അതിജീവിത പറഞ്ഞു.