എറണാകുളം: എൻസിപി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ച് പി സി ചാക്കോ. രാജി അറിയിച്ച് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കൈമാറിയെന്നാണ് വിവരം. എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടിക്കുള്ളിലുണ്ടായ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്ന് വ്യക്തമാണ്.
നിലവിൽ ദേശീയ വർക്കിംഗ് പ്രസിഡന്റാണ് പിസി ചാക്കോ. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ നടന്ന നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നടക്കാതെ പോയതിന് പിന്നാലെയാണ് പി സി ചാക്കോയുടെ രാജി.
അതേസമയം, പി സി ചാക്കോ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയതിന് ശേഷമാണ് പാർട്ടിയിൽ പ്രശ്നങ്ങൾ വന്നതെന്നാണ് എതിർപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാർട്ടിക്കുള്ളിലുണ്ടായ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് പി സി ചാക്കോ രാജിവച്ചിരിക്കുന്നത്.















