തിരുവനന്തപുരം: ബിഷപ്പുമാരെ അധിക്ഷേപിച്ച് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. ബിഷപ്പുമാർ നല്ല വാക്ക് പറയുന്നവരെന്നാണും ആശ്വസിപ്പിക്കുന്നവരാണെന്നുമാണ് ധരിച്ചുവെച്ചത്. എന്നാൽ ചില സമയങ്ങളിൽ അങ്ങനെയാണോ എന്ന് തോന്നിപ്പോകുന്നു. അതിന്റെ ദോഷം അവർക്ക് തന്നെയാണ്. രാജി വെക്കണമെന്നത് രാഷ്‌ട്രീയ ആവശ്യമാണെന്നും ആ നിലയക്കാണോ ബിഷപ്പ് പറഞ്ഞതെന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.
വന്യ മൃഗങ്ങളൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് ഇതുവരെ യാതൊരു പദ്ധതിയും ആലോചിച്ചിട്ടില്ലെന്ന പ്രതികരണവും മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. കാട്ടിലൂടെ പോകാൻ അനുവാദം കൊടുക്കണം, വന്യമൃഗം ആക്രമിക്കാനും പാടില്ല.. എങ്ങനെ സാധിക്കും’. ‘ഇന്ന ഡേറ്റ് മുതൽ മൃഗം നാട്ടിൽ ഇറങ്ങില്ലെന്ന് പറയാൻ കഴയുമോ’, തുടങ്ങി തികച്ചും നിരുത്തരവാദിത്തപരമായ മറുപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്ന് മാദ്ധ്യമങ്ങൾക്ക് ലഭിച്ചത്.
വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടമാകുമ്പോഴും സർക്കാരും വനം വകുപ്പും തുടരുന്ന നിസംഗതയ്ക്കെതിരെ കഴിഞ്ഞ ദിവസം ബിഷപ്പുമാർ രംഗത്ത് വന്നിരുന്നു. നിഷ്ക്രീയനായ വനം വകുപ്പ് മന്ത്രി രാജിവെെക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് ബിഷപ്പ് മാർ ജോസ് പുളിക്കൻ ആവശ്യപ്പെട്ടിരുന്നു. വന്യജീവി ആക്രമണങ്ങളിൽ സർക്കാരിനും വനം വകുപ്പിനും യാതൊരു ഉത്തരവാദിത്തവുമില്ലേയെന്നായിരുന്നു താമരശ്ശേരി അതിരൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ചോദിച്ചത്.















