തിരുവനന്തപുരം: ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊലയാളി സംഘത്തിന് വാരിക്കോരി പരോൾ നൽകി പിണറായി സർക്കാർ. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ.
കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് പ്രതികൾക്ക് പരോൾ നൽകിയതെന്നും രേഖമൂലം നൽകിയ മറുപടിയിൽ പറയുന്നു. ജയിലിനുള്ളിൽ വെച്ചും ക്വട്ടേഷൻനും സ്വർണ്ണക്കടത്തിനും നേതൃത്വം നൽകിയെന്ന് കണ്ടെത്തിയ കൊലയാളി സംഘത്തിനാണ് നിസ്സാര കാരണങ്ങൾക്ക് ഇടത് സർക്കാർ പരോൾ അനുവദിച്ചത്.
മുഖ്യപ്രതി കെ. സി രാമചന്ദ്രന് 1081 ദിവസമാണ് പരോൾ ലഭിച്ചത്, ട്രൗസർ മനോജ്- 1068 ദിവസം, അണ്ണൻ സജിത്ത്- 1078 ദിവസം, ടി.കെ രജീഷ്- 978 ദിവസം, മുഹമ്മദ് ഷാഫി- 656 ദിവസം, ഷിനോജ്- 955 ദിവസം, റഫീഖ്- 752 ദിവസം, കിർമ്മാണി മനോജ്- 859 ദിവസം, എം. സി അനുപ്- 951 എന്നിങ്ങനെയാണ് പരോൾ ലഭിച്ച കണക്ക്. കൂട്ടത്തിൽ കൊടി സുനിക്ക് മാത്രമാണ് കുറവ് പരോൾ ലഭിച്ചത്, 60 ദിവസമാണ് സുനിയുടെ പരോൾ ദിനങ്ങൾ.















