ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിൽ രൂപീകരിച്ച വിദ്യാർത്ഥി കൂട്ടായ്മയായ ജാമിയ മലയാളി ഹൽഖ ഐബിയുടെ നിരീക്ഷണത്തിൽ. നിരോധിത സംഘടനയായ ക്യാംപസ് ഫ്രണ്ടിന്റെ സ്ലീപ്പർ സെല്ലുകളാണ് പുതിയ പേരിൽ രംഗപ്രവേശം ചെയ്തിട്ടുള്ളത്. ജാമിയ മിലിയയിലും ഡൽഹി സർവകലാശാലയിലുമുള്ള കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷിച്ച് വരികയാണ്.
ഇസ്രയേലിനു നേരെ ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ഭീകരാക്രമണത്തെ ന്യായികരിച്ച് കൊണ്ട് സംസാരിക്കുന്ന മുസ്ലീം വിദ്യാർത്ഥിനിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹമാസിന്റെ ഭീകരാക്രമണം കാരണം പലസ്തീൻ രാജ്യം അംഗീകരിക്കാൻ കൂടുതൽ രാജ്യങ്ങൾ തയാറായെന്നും ഹമാസിനെ തകർക്കാൻ കഴിയില്ലെന്നു യൂറോപ്യൻ രാഷ്‌ട്ര ത്തലവന്മാർക്ക് ബോധ്യമായെന്നുമാണു പ്രചരണം.
ഇവരുടെ ഇൻസ്റ്റഗ്രാം പേജും നിരീക്ഷണത്തിലാണ്. ക്യാമ്പസിനുള്ളിൽ കൂട്ടം കൂടിയിരുന്ന് സംസാരിക്കുന്നതാണ് ഇവരുടെ വീഡിയോയിലെ ശൈലി. വീഡിയോയിലെല്ലാം പലസ്തീനും സമാന വിഷയങ്ങളുമാണ് നിറയുന്നത്.
View this post on Instagram















