കോട്ടയം: മതസ്പർദ്ധ ഉണ്ടാക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് മീഡിയ വൺ ചാനലിന് എതിരെ പരാതി. കാസയുടെ പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് മാഗി ഡൊമിനിക് ആണ് പരാതി നൽകിയത്.
ഹൈന്ദവ ക്രൈസ്തവ സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ ഉണ്ടാക്കി കലാപത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി ബോധപൂർവ്വം പ്രവർത്തിച്ചതിനാണു മീഡിയ വൺ ചാനലിന്റെ മാനേജിങ് എഡിറ്റർ സി. ദാവൂദ് , ന്യൂസ് എഡിറ്റർ പ്രമോദ് രാമൻ , മീഡിയ വണ്ണിന്റെ കോട്ടയം ബ്യൂറോ റിപ്പോർട്ടർ ജോസി എന്നിവർക്കെതിരെ പരാതി നൽകിയത്. മീഡിയ വണ്ണിന്റെ പ്രകോപനപരമായ വ്യാജവാർത്ത ഷെയർ ചെയ്തു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മുസ്ലിം പണ്ഡിതനായ ആലപ്പുഴ സ്വദേശി അൻസാരി സുഹാരി ആലപ്പുഴ എന്ന വ്യക്തിക്കെതിരെയും പരാതിയുണ്ട്.

പാലാ രൂപതയുടെ കീഴിലുള്ള ഭൂമി കപ്പ കൃഷിക്ക് വേണ്ടി നിരപ്പാക്കുന്നതിനിടയിൽ മണ്ണിൽ നിന്നും ശിവലിംഗം കണ്ടെത്തിയ സംഭവത്തെ മുതലെടുത്തു കൊണ്ട് മീഡിയ വൺ ചെയ്ത വാർത്തയാണ് പരാതിക്ക് ആധാരം. ആ ഭൂമിയിൽ പുരാതനകാലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നതിനാൽ ആ വിവരം അടുത്തുള്ള വെള്ളപ്പാട് ഭഗവതി ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും , തുടർന്ന് ക്ഷേത്ര ഭാരവാഹികളും സ്ഥലത്തിന്റെ ഉടമസ്ഥരായ പല രൂപത നേതൃത്വവും തമ്മിൽ 08 -02-2025-ൽ ബിഷപ് ഹൗസിൽ വെച്ച് സംസാരിച്ച് ഹൈന്ദവ ആചാര്യന്മാരുടെ വിധിപ്രകാരം കാര്യങ്ങൾ നീക്കുവാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഭൂമിയുടെ ഉടമസ്ഥ അവകാശത്തെ ചൊല്ലി യാതൊരു തർക്കവും ഇല്ലായെന്ന് രൂപതാ നേതൃത്വവും ക്ഷേത്ര ഭാരവാഹികളും റവന്യൂ അധികൃതരെ അറിയിക്കുകയും ചെയ്തു.
എന്നാൽ 12-02-2025-ൽ പ്രസ്തുത സ്ഥലത്ത് എത്തിയ മീഡിയ വൺ എന്ന ചാനൽ ക്യാമറമാനും റിപ്പോർട്ടറും ഒരു വ്യക്തിയുടെ ഇൻറർവ്യൂ എടുത്തു കൊണ്ട് ക്ഷേത്ര ഭാരവാഹികളുടെ അവകാശവാദത്തെ പാലാ ബിഷപ്പ് ഹൗസ് നിഷേധിച്ചു എന്ന തലക്കെട്ടോട് കൂടി ഒരു വ്യാജ വാർത്ത പ്രസിദ്ധീകരിക്കുകയാണ് ഉണ്ടായത്. തുടർന്ന് ആ വാർത്ത സോഷ്യൽ മീഡിയയിൽ വളരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇത് ഹൈന്ദവ ക്രൈസ്തവ സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ ഉണ്ടാക്കുന്നതിനും , ഹൈന്ദവ സംഘടനകളെ പാലാ ബിഷപ്പിനെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുവാൻ പ്രേരിപ്പിക്കുന്നതിനും വേണ്ടിയിട്ടാണ് എന്നാണ് പരാതിയിൽ പറയുന്നത്.
പരാതിയുടെ പൂർണ്ണ രൂപം
From,
മാഗി ഡോമനിക്
മണ്ഡലം പ്രസിഡൻറ്
കാസ
പാലാ
To,
SHO
പോലീസ് സ്റ്റേഷൻ
പാലാ
Subject – മതസ്പർദ്ധ ഉണ്ടാക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചതും ഷെയർ ചെയ്തതും സംബന്ധിച്ച്.
Respected sir.
പാലാ രൂപതയുടെ കീഴിലുള്ള ഭൂമിയിൽ കപ്പ കൃഷിക്ക് വേണ്ടി ഭൂമി നിരപ്പാക്കുന്നതിനിടയിൽ മണ്ണിൽ നിന്നും ശിവലിംഗം കണ്ടെത്തിയ സംഭവം ഉണ്ടായിരുന്നു , ആ ഭൂമിയിൽ പുരാതനകാലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നതിനാൽ ആ വിവരം അടുത്തുള്ള വെള്ളപ്പാട് ഭഗവതി ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും , തുടർന്ന് ക്ഷേത്ര ഭാരവാഹികളും സ്ഥലത്തിന്റെ ഉടമസ്ഥരായ പല രൂപത നേതൃത്വവും തമ്മിൽ 08 -02-2025-ൽ ബിഷപ് ഹൗസിൽ വെച്ച് സംസാരിച്ച് ഹൈന്ദവ ആചാര്യന്മാരുടെ വിധിപ്രകാരം കാര്യങ്ങൾ നീക്കുവാൻ തീരുമാനിക്കുകയാണ് ഉണ്ടായത്. ഭൂമിയുടെ ഉടമസ്ഥ അവകാശവാദത്തെ ചൊല്ലി യാതൊരു തർക്കവും ഇല്ലായെന്ന് രൂപതാ നേതൃത്വവും ക്ഷേത്ര ഭാരവാഹികളും റവന്യൂ അധികൃതരെ അറിയിച്ചിട്ടുള്ളതുമാണ്.
എന്നാൽ 12-02-2025-ൽ മീഡിയ വൺ എന്ന ചാനൽ ക്യാമറമാനും റിപ്പോർട്ടറും പ്രസ്തുത സ്ഥലത്ത് എത്തുകയും , ഒരു വ്യക്തിയുടെ ഇൻറർവ്യൂ എടുത്തു കൊണ്ട് ആ വാർത്ത മീഡിയ വണ്ണിന്റെ ന്യൂസ് ചാനലിൽ പബ്ലിഷ് ചെയ്യുകയും ചെയ്തു. പ്രസ്തുത വാർത്തയിൽ ക്ഷേത്ര ഭാരവാഹികളുടെ അവകാശവാദത്തെ പാലാ ബിഷപ്പ് ഹൗസ് നിഷേധിച്ചു എന്ന തലക്കെട്ടോട് കൂടി ഒരു വ്യാജ വാർത്ത പ്രസിദ്ധീകരിക്കുകയാണ് ഉണ്ടായത്. തുടർന്ന് ആ വാർത്ത സോഷ്യൽ മീഡിയയിൽ വളരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ക്ഷേത്രം ഭാരവാഹികളുടെ അവകാശവാദത്തെ പാലാ ബിഷപ്പ് ഹൗസ് നിഷേധിച്ചു എന്ന വാർത്ത മനപ്പൂർവം വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിച്ചത് ഹൈന്ദവ ക്രൈസ്തവ സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ ഉണ്ടാക്കുന്നതിനും , തീവ്ര ഹൈന്ദവ സംഘടനകളെ പാലാ ബിഷപ്പിനെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുവാൻ പ്രേരിപ്പിക്കുന്നതിനും വേണ്ടിയിട്ടാണ്.
ഈ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഹൈന്ദവ ക്രൈസ്തവ സമുദായങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് പരസ്പര ആരോപണങ്ങളും അവഹേളനങ്ങളും നടത്തുന്നതിനും കാരണമായിരിക്കുന്നു.
ആയതിനാൽ ഇത്തരത്തിൽ ഒരു വ്യാജവാർത്ത നിർമ്മിച്ച പ്രചരിപ്പിച്ച് ഹൈന്ദവ ക്രൈസ്തവ സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ ഉണ്ടാക്കി കലാപത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി ബോധപൂർവ്വം പ്രവർത്തിച്ചതിന് മീഡിയ വൺ ചാനലിന്റെ മാനേജിങ് എഡിറ്റർ സി. ദാവൂദ് , ന്യൂസ് എഡിറ്റർ പ്രമോദ് രാമൻ , മീഡിയ വണ്ണിന്റെ കോട്ടയം ബ്യൂറോ റിപ്പോർട്ടർ ജോസി എന്നിവർക്കും മീഡിയ വണ്ണിന്റെ പ്രകോപനപരമായ വ്യാജവാർത്ത ഷെയർ ചെയ്തു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മുസ്ലിം പണ്ഡിതനായ ആലപ്പുഴ സ്വദേശി അൻസാരി സുഹാരി ആലപ്പുഴ എന്ന വ്യക്തിക്കെതിരെയും മീഡിയവൺ വാർത്ത ഷെയർ ചെയ്ത മറ്റുള്ളവർക്കെതിരെയും മതസ്പർദ്ധ ഉണ്ടാക്കിയതിനും കലാപ ശ്രമത്തിനും എതിരെ ഭാരത് നായ് സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വിശ്വാസപൂർവ്വം
മാഗി ഡൊമിനിക്
+91 94xxxxxx44
NB- ഈ പരാതിക്കൊപ്പം മീഡിയ വൺ പ്രസിദ്ധീകരിച്ച വാർത്തയുടെ പോസ്റ്റർ , വാർത്തയുടെ വീഡിയോ , ലിങ്കുകൾ , ആ വാർത്ത ഷെയർ ചെയ്ത അൻസാരി സുഹാരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് , മീഡിയ വൺ കോട്ടയം ബ്യൂറോ റിപ്പോർട്ടർ ജോസിയുടെ ഫോൺ നമ്പർ , അൻസാരി സുഹാരി ആലപ്പുഴയുടെ ഫോൺ നമ്പർ എന്നിവ അറ്റാച്ച് ചെയ്യുന്നു.















