മുസ്ലീം ആക്രമണകാരി മുഹമ്മദ് ഗസ്നി തച്ചുതകർത്ത സോമനാഥ് ക്ഷേത്രത്തിലെ ജ്യോതിർലിംഗം പുനരുജ്ജീവനത്തിന് ഒരുങ്ങുന്നു. 1024 ലാണ് ഗസ്നി ക്ഷേത്രം അക്രമിച്ച് വിഗ്രഹങ്ങൾ തകർത്ത് അമൂല്യമായ സ്വത്തുക്കൾ കൊള്ളയടിച്ചത്. ഇതിന് ശേഷം
അഗ്നിഹോത്രി ബ്രാഹ്മണരാണ് ജ്യോതിർലിംഗത്തിന്റെ ശിഷ്ട ഭാഗങ്ങൾ വീണ്ടെടുത്ത് പൂജാദികർമ്മങ്ങൾ നടത്തി
സംരക്ഷിക്കുന്നത്. ആർട്ട് ഓഫ് ലിവിംഗ് ആചാര്യൻ ശ്രീശ്രീ രവിശങ്കറിന്റെ മാർഗ നിർദ്ദേശപ്രകാരമാണ് ജ്യോതിർലിംന്റെ ഭാഗങ്ങൾ പ്രതിഷ്ഠിക്കുന്നത്.
കഴിഞ്ഞ 21 വർഷമായി ജ്യോതിർലിംഗം സീതാറാം ശാസ്ത്രിയാണ് ജ്യോതിർലിംഗത്തിന്റെ അവശേഷിപ്പുകൾ സംരക്ഷിക്കുന്നത്. സീതാറാം ശാസ്ത്രിയുടെ അമ്മാവന് അദ്ദേഹത്തിന്റെ ഗുരുവായ പ്രവേന്ദ്ര സരസ്വതിജിയാണ് ഇത് കൈമാറിയത്. പിന്നാലെ അമ്മാവൻ കാഞ്ചി ശങ്കരാചാര്യരെ സമീപിച്ച് ഇക്കാര്യം അറിയിച്ചു.
സോമനാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ നൂറു വർഷമെടുക്കുമെന്നും അതുവരെ അവ സംരക്ഷിച്ച് പൂജ നടത്തണമെന്നും ശങ്കരാചാര്യർ അമ്മാവനോട് നിർദ്ദേശിച്ചു. 60 വർഷം അമ്മാവനാണ് പൂജ നടത്തിയത്, സീതാറാം ശാസ്ത്രി പറഞ്ഞു.
കഴിഞ്ഞ മാസമാണ് സീതാറാം ശാസ്ത്രി ശ്രീശ്രീ രവിശങ്കറിനെ സന്ദർശിച്ച് ജ്യോതിർലിംഗത്തിന്റെ ഭാഗങ്ങൾ കൈമാറിയത്.















