കൊച്ചി : ദേശീയ ചിന്തകൾ ഉൾക്കൊള്ളുന്ന സുമനസ്സുകളുടെ സംസ്ഥാന തല വാർഷിക സോഷ്യൽ മീഡിയ സംഗമമായ ലക്ഷ്യ 2025 മാർച്ച് 9 ന് നടക്കും. ഈ വർഷത്തെ ലക്ഷ്യ സോഷ്യൽ മീഡിയ സംഗമം കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ചാണ് നടക്കുന്നത്. ആർ എസ് എസ്സിന്റെ പ്രചാർ വിഭാഗമാണ് ഈ സോഷ്യൽ മീഡിയ കോൺഫ്ലൂവൻസ് സംഘടിപ്പിക്കുന്നത്.
വിശ്വ സംവാദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ലക്ഷ്യ കഴിഞ്ഞ മൂന്നു വർഷങ്ങളിലും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ചിന്തകരും പ്രഭാഷകരും സമൂഹത്തിലെ നാനാ തുറകളിൽ സ്വാധീനമുള്ളവരും സെലിബ്രിറ്റികളുംലക്ഷ്യ 2025 ൽ യുവജനങ്ങളുമായി സംവദിക്കും. ഇതിലേക്കുള്ള റജിസ്‌ട്രേഷൻ തുടങ്ങി.
രെജിസ്ട്രേഷൻ ലിങ്ക് :
https://lakshya.vskkerala.com/















