സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ കുഞ്ഞിന് താൻ ജന്മം നൽകിയെന്ന അവകാശവാദവുമായി പ്രമുഖ സോഷ്യൽമീഡിയ താരം. വലിയ ആരാധകവൃന്ദമുള്ള ഇൻഫ്ലുവൻസറായ ആഷ്ലി സെന്റ് ക്ലെയറാണ് അവകാശവാദവുമായി എത്തിയത്. താരത്തിന്റെ എക്സ് അക്കൗണ്ടിലൂടെയാണ് വിവരം പങ്കുവച്ചത്.
‘അഞ്ച് മാസം മുമ്പ് ഞാനൊരു കുഞ്ഞിന് ജന്മം നൽകി. ഇലോൺ മസ്കാണ് പിതാവ്. കുഞ്ഞിന്റെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുത്താണ് വിവരം നേരത്തെ തുറന്നുപറയാതിരുന്നത്. എന്നാൽ ചില മാദ്ധ്യമങ്ങൾ ഇക്കാര്യം അറിയുകയും അത് വാർത്തയാക്കാൻ ശ്രമിക്കുന്നതായും ഞാൻ അറിഞ്ഞു. അതിനാലാണ് ഇപ്പോൾ ഇത് വെളിപ്പെടുത്തുന്നത്’.
.@stclairashley is a woman of tremendous integrity, committed to protecting her family. This reasonable request should be honored by media. https://t.co/XOeXiHJXPb
— Brian Glicklich (@brianglicklich) February 15, 2025
സാധാരണവും സുരക്ഷിതത്വവുമായ ഒരു അന്തരീഷത്തിൽ വളരാൻ കുഞ്ഞിനെ അനുവദിക്കണം. മാദ്ധ്യമങ്ങൾ കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ആഷ്ലി സെന്റ് ക്ലെയർ എക്സിൽ കുറിച്ചു.
താരത്തിന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. പോസ്റ്റിന് പിന്നാലെ ആഷ്ലിയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. എന്നാൽ ഇലോൺ മസ്ക് ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.