പുതിയ ചിത്രമായ ഠാക്കു മഹാരാജിലെ പാട്ടുകൾ ഹിറ്റായതിന് പിന്നാലെ സംഗീത സംവിധായകന് സമ്മാനവുമായി തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണ. ആഗോള തലത്തിൽ 115 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ഉർവശി റൗട്ടേല, ബോബി ഡിയോൾ, പ്രഗ്യ ജയ്സ്വാൾ,ഋഷി, ചാന്ദിനി ചൗധരി, പ്രദീപ് റാവത്ത്, സച്ചിൻ ഖേഡേക്കർ, രവി കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സംഗീത സംവിധായകൻ എസ് തമനാണ് ബാലയ്യ സർപ്രൈസ് നൽകിയത്. രണ്ടുകോടി രൂപ വിലയുള്ള ലക്ഷ്വറി കാറായ പോർഷെയാണ് തമന് ബാലയ്യ സമ്മാനിച്ചത്. ബാലയ്യയുടെയും ഉർവശിയുടെയും ഡാൻസ് സ്റ്റെപ്പുകളുടെ പേരിൽ പഴികേട്ടെങ്കിലും ദബിഡി ദിബിഡി ഉൾപ്പടെയുള്ള ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. വിവാദത്തിൽ നടി പിന്നീട് പ്രതികരണവുമായി എത്തിയിരുന്നു. ശേഖർ മാസ്റ്ററായിരുന്നു കൊറിയോഗ്രഫി നിർവഹിച്ചത്. വിമർശനം എങ്ങനെയുണ്ടായെന്ന് അറിയില്ലെന്നായിരുന്നു നടിയുടെ പ്രതികരണം.
#NandamuriBalakrishna Garu surprises the sensational @MusicThaman with a grand Porsche as a token of appreciation! #NBK #Thaman pic.twitter.com/mu0VEyRHRg
— Vamsi Kaka (@vamsikaka) February 15, 2025