ഫെബ്രുവരി 17 മുതൽ രാജ്യത്തെ ഫാസ്ടാഗ് ചട്ടങ്ങളിൽ മാറ്റം വരുത്തി നാഷണൽ പേയ്‌മെന്റ്‌സ് കോർപറഷൻ. ടോൾ പിരിവ് കാര്യക്ഷമം ആക്കാനും ക്രമക്കേട് തടയാനുമായാണ് മാറ്റം. നിയമലംഘകർ ഇരിട്ടി തുക വരെ ടോൾ നൽകേണ്ട തരത്തിലാണ് പുതിയ ചട്ടങ്ങൾ.
ടോൾ പ്ലാസയിൽ കൂടി വാഹനം കടന്നുപോയതിന് ശേഷം 15 മിനിറ്റിനുള്ളിൽ പേയെമെന്റ് പ്രോസസ് ആയില്ലെങ്കിൽ അധിക ചാർജ് നൽകേണ്ടി വരും. ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ട ഫാസ് ടാഗ് ഉപയോഗിച്ച് ഇടപാട് നടത്താൻ സാധിക്കില്ല. ബാലൻസ് ഇല്ലാതിരിക്കുക, കെ.വൈ.സി പൂർത്തിയാകാതിരിക്കുക, വ്യത്യസ്ത ചേസിസ് നമ്പരും വാഹന രജിസ്‌ട്രേഷനും, നിയമനടപടി നേരിടുന്ന വാഹനങ്ങൾ എന്നീ സാഹചര്യങ്ങളിലാണ് സാധാരണ ഫാസ്ടാഗുകൾ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുന്നത്. ഫാസ്റ്റ് ടാഗ് ഇരട്ടി ടോൾ നൽകേണ്ടി വന്നാൽ തിരികെ ലഭിക്കാനും മാർഗമുണ്ട്. ടോൾ പ്ലാസ കടന്ന് 10 മിനിറ്റിനുള്ളിൽ ഫാസ്ടാഗ് റീച്ചാർജ് ചെയ്യുകയാണെങ്കിൽ പിഴത്തുക തിരികെ ലഭിക്കും.
ഫാസ്ടാഗ് ഉപയോക്താക്കൾക്ക് ശ്രദ്ധിക്കേണ്ടത്
- ഫാസ്ടാഗ് വാലറ്റിൽ മതിയായ ബാലൻസ് സൂക്ഷിക്കുക.
- ഇടപാട് നടക്കുന്ന സമയത്ത് പെയ്മന്റ് കൃത്യമായി പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
- ടോൾ പ്ലാസകളിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഫാസ്ടാഗ് എപ്പോഴും ആക്ടീവ് ആയി നിലനിർത്തുക.
- കെവൈസി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക.















