അമ്മ ഭാരവാഹി ജയൻ ചേർത്തലയുടെ പരാമർശത്തിനെതിരെ നിർമാതാവ് സജി നന്ത്യാട്ട്. ജയൻ ചേർത്തല ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും താരസംഘടനയായ അമ്മ ധൈര്യമുണ്ടെങ്കിൽ അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടണമെന്നും സജി നന്ത്യാട്ട് പറഞ്ഞു.
ജയൻ ചേർത്തല ഒരു കോളാമ്പിയാണ്. മറ്റ് പലരും ഇറക്കിവിടുന്ന നേർച്ചകോഴി മാത്രമാണ്. അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നൽകിയിട്ടില്ല. ധൈര്യമുണ്ടെങ്കിൽ അമ്മയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടണം. നിർമാതാവ് സുരേഷ് കുമാറിന്റെ ഭാര്യയെയും മകളെയും ജയൻ ചേർത്തല അപമാനിച്ചു.
മോഹൻലാലിനെയും ജയൻ ചേർത്തല അപമാനിക്കുന്നു. ഗൾഫിലെ താര ഷോയ്‌ക്ക് മോഹൻലാൽ ഒരിക്കലും പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ഫ്ലൈറ്റ് ടിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല. ആരോപണങ്ങൾക്ക് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകും. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പിളർക്കാൻ പലരും ശ്രമിക്കുന്നുവെന്നും സജി നന്ത്യാട്ട് പറഞ്ഞു.















