ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വകാര്യ ജെറ്റ് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ കുടുങ്ങി. ആഢംബര വിമാനത്തിന്റെ വിൻഡോയിൽ വിള്ളൽ കണ്ടെത്തിതിനെ തുടർന്നാണ് യാത്ര അവസാനിപ്പിച്ചതെന്ന് ‘ദി സൺ’ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ റോണാൾഡോ വിമാനത്തിലുണ്ടോ എന്ന് വ്യക്തമല്ല. സംഭവം എന്തായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കിടയിൽ വലിയ ചർച്ചയായി.
640 കോടി വിലമതിക്കുന്ന ബോംബാർഡിയർ ഗ്ലോബൽ എക്സ്പ്രസ് 6500 വിമാനമാണ് കുടങ്ങിക്കിടക്കുന്നതെന്ന് വിവരം. റൊണാൾഡോയുടെ CR7 ലോഗോയും ഐക്കണിക് സെലിബ്രേഷൻ പോസും ജെറ്റിൽ പതിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് താരം ആഢംബര ജറ്റ് സ്വന്തമാക്കിയത്
— Manchester Airport (@manairport) February 14, 2025
2022-ൽ മാനേജർ എറിക് ടെൻ ഹാഗുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. നിലവിൽ സൗദി അറേബ്യയിൽ അൽ-നാസറിന്റെ ഭാഗമാണ് റൊണാൾഡോ.















