ലക്നൗ: ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് മുൻ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. കുടുംബത്തോടൊപ്പമാണ് സോമനാഥ് പ്രയാഗ് രാജിൽ എത്തിയത്. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം അദ്ദേഹം കുടുംബത്തോടൊപ്പം പുണ്യസ്നാനം ചെയ്തു.
പ്രപഞ്ചവുമായുള്ള ബന്ധം കണ്ടെത്തുന്നതിനും ജീവിതത്തിന്റെ അമൃത് തേടുന്നതിനുമുള്ള അന്വേഷണമാണ് മഹാകുംഭമേളയെന്ന് എസ് സോമനാഥ് എക്സിൽ കുറിച്ചു. ത്രിവേണീ സംഗമത്തിൽ സാധാരണക്കാരോടൊപ്പം സ്നാനം ചെയ്യാൻ കഴിഞ്ഞത് പ്രത്യേക അനുഭൂതിയായിരുന്നെന്നും അദ്ദേഹം കുറിച്ചു.
#WATCH | Uttar Pradesh: Devotees continue to arrive at #MahaKumbh2025 teerth kshetra in large numbers to take a holy dip. As per the UP Information Department, more than 55.56 Crore people took a holy dip till 18th February; over 30.94 Lakhs holy dips today till 8 am.
Drone… pic.twitter.com/yBDubtedfE
— ANI (@ANI) February 19, 2025
മഹാകുംഭമേളയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 55 കോടി 40 ലക്ഷം ഭക്തരാണ് ഇതുവരെ കുംഭമേളയിൽ പങ്കെടുത്തതെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.