തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച വനിതാ മാദ്ധ്യമപ്രവര്‍ത്തകരുടെ കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തിയത് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി റാണാ അയൂബ്. പീന്നീട് നടന്ന ചാറ്റ് സെഷനിലും മാദ്ധ്യമ പ്രവര്‍ത്തക എന്ന് അവകാശപ്പെടുന്ന ഇവർ പങ്കെടുത്തിട്ടുണ്ട്.
കോവിഡ് ഫണ്ട് തട്ടിപ്പ്, വര്‍ഗ്ഗീയ സംഘര്‍ഷത്തിനുളള ശ്രമം അടക്ക നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ട്. ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദു യുവാക്കള്‍ മുസ്ലിം വൃദ്ധനെ ആക്രമിച്ചുവെന്ന തരത്തിൽ വ്യാജ വീഡിയോ, ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റർ പ്രചരിപ്പിച്ച കേസും ഇവർക്കെതിരെയുണ്ട്.
ദുരിതാശ്വാസത്തിന് എന്ന പേരിൽ ക്രൗഡ് ഫണ്ടിംഗ് വെബ്‌സൈറ്റായ കെറ്റോ.കോം വഴി പിരിച്ചെടുത്ത തുക ദുരുപയോഗം ചെയ്തു എന്ന കേസില്‍ റാണാ അയൂബില്‍നിന്നും 1.77 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു. ‘റാണാ അയൂബ് കെറ്റോ.കോം വഴി പിരിച്ചെടുത്ത 2.69 കോടി രൂപയിൽ നിന്നും നല്ലൊരു തുക പിതാവിന്റെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. ഈ പണം പിന്നീട് റാണാ അയൂബ് സ്വന്തം ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്നും ഇഡി കണ്ടെത്തിയിരുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം ചെലവഴിച്ചതായി കാണിക്കാൻ വ്യാജ ബില്ലുകളും ഇവർ ഉണ്ടാക്കി. സ്വന്തം വിമാന യാത്രയുടെ പണം പോലും ദുരിതാശ്വാസപ്രവര്‍ത്തനത്തിന് ചെലവാക്കിയ തുകയായി എഴുതിത്തള്ളിയിരുന്നു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാതെ 50 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് വകമാറ്റിയതായും ഇഡി കണ്ടെത്തിയിരുന്നു.















