തിരുവനന്തപുരം: 2025ലെ ജെസി ഡാനിയേൽ ഫൗണ്ടേഷൻ ട്രസ്റ്റ് പുരസ്കാരം ജനം ടിവിക്ക്. മികച്ച സോഫ്റ്റ് സ്റ്റോറി വിഭാഗത്തിൽ തിരുവനന്തപുരം ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ എസ് ശാലിനി പുരസ്കാരത്തിന് അർഹയായി. ഈ മാസം 25ന് തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന 125-ാമത് ജെസി ഡാനിയേൽ ജന്മദിനാഘോഷ ചടങ്ങിൽ മന്ത്രി വിഎൻ വാസവൻ പുരസ്കാരം സമ്മാനിക്കും.
ജെസി ഡാനിയേൽ ഫൗണ്ടേഷൻ ട്രസ്റ്റ് വാണി രത്നപുരസ്കാരം സൂര്യ കൃഷ്ണമൂർത്തി ഏറ്റുവാങ്ങും. അഭിനയകുലപതി പുരസ്കാരം നടൻ ജഗതി ശ്രീകുമാറിനാണ്. ചലച്ചിത്ര പിന്നണി ഗായിക പുരസ്കാരം വൈക്കം വിജയലക്ഷ്മിയും ഏറ്റുവാങ്ങും.















