വയനാട്: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ഭർത്താവ് വീസ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഫുഡ് വ്ലോഗർ അന്ന ഗ്രേസ് ഓസ്റ്റിന്റെ ഭർത്താവ് ജോൺസണാണ് പിടിലായത്. കേസിൽ അന്ന ഗ്രേസും പ്രതിയാണ്. ഇവർ മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി ദമ്പതികൾക്കെതിരെ നാല് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യുകെയിലേക്ക് കുടുംബ വീസ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. സോഷ്യൽ മീഡിയ സ്വാധീനം ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇവരുടെ അന്നൂസ് ഫുഡ് പാത്ത് എന്ന ചാനലിന് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. ഹയർ എജ്യുക്കേഷൻ എക്സ്പേർട്ട് എന്ന നിലയിലും ഇവർ വീഡിയോ ചെയ്യാറുണ്ട്.
അതേസമയം ഒരു വിഡിയോ ചെയ്തതിന്റെ ഭാഗമായുള്ളതാണ് നിലവിലെ എഫ്ഐആറുകളെന്നാണ് അന്നയുടെ വിശദീകരണം. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും ഭർത്താവിന്റെ അറസ്റ്റ് അപ്രതീക്ഷിതമായിരുന്നുവെന്നും അവർ പറയുന്നു.















