ന്യൂഡൽഹി: മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. നാല് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തോടെയാണ് ശക്തികാന്ത ദാസ് പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തുന്നത്. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിന്റെയും സാമ്പത്തിക കാര്യ വകുപ്പിന്റെയും മുൻ സെക്രട്ടറിയിയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹം ആർബിഐ ഗവർണർ സ്ഥാനത്ത് നിന്ന് വിരമിച്ചത്. ഏറ്റവും കൂടുതൽ കാലം ആർബിഐ ഗവർണറുടെ ചുമതല വഹിച്ചവരിൽ ഒരാളാണ് ശക്തികാന്ത ദാസ്. പി കെ മിശ്രയാണ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി.















