തദ്ദേശ ഉപതെരഞ്ഞെടുപ്പ് : വിവിധ ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളും ചൊവ്വയും അവധി; സ്കൂളുകൾ വിശദമായി അറിയാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ് : വിവിധ ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളും ചൊവ്വയും അവധി; സ്കൂളുകൾ വിശദമായി അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2025, 02:51 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒൻപത് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഫെബ്രുവരി 24) അവധി പ്രഖ്യാപിച്ചു. ചില വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ചയും അവധിയാണ്. അതാത് ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 13 ജില്ലകളിലെ 30 തദ്ദേശ വാർഡുകളിലാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ ഏതാനം വിദ്യാലയങ്ങൾക്കാണ് അവധി. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകൾക്കും ഉദ്യോഗസ്ഥർക്കും ഈ ഉത്തരവ് ബാധകല്ല. 24ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 25ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുൻപുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിവസമായ ചൊവ്വാഴ്ചയും തെരെഞ്ഞെടുപ്പ് നടക്കുന്ന വാർഡിന്റെ പരിധിക്കുള്ളിൽ മിക്കയിടത്തും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.അതേസമയം പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമല്ല.

ആലപ്പുഴയിൽ അവധി ഈ സ്കൂളുകൾക്ക്

ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാവാലം ഗ്രാമപഞ്ചായത്ത് 03-പാലോടം നിയോജകമണ്ഡലം, മുട്ടാർ ഗ്രാമപഞ്ചായത്ത് 03 -മിത്രക്കരി ഈസ്റ്റ് നിയോജകമണ്ഡലം എന്നിവയുടെ പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ സൺ സകൂൾ, കാവാലം, മിത്രക്കരി ഈസ്റ്റ് എൽപിഎസ് എന്നിവയ്‌ക്ക് ഫെബ്രുവരി 23,24 തീയതികളിലും കാവാലം ഗ്രാമപഞ്ചായത്ത് 03 പാലോടം വാർഡ് നിയോജകമണ്ഡലം, മുട്ടാർ ഗ്രാമപഞ്ചായത്ത് 03 -മിത്രക്കരി ഈസ്റ്റ് വാർഡ് നിയോജകമണ്ഡലം എന്നിവയുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ / അർദ്ധ സർക്കാർ ഓഫീസുകൾക്കും വോട്ടെടുപ്പ് നടക്കുന്ന 24 (തിങ്കളാഴ്ചയും) അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവിട്ടു.

എറണാകുളത്തും ഇടുക്കിയിലും അവധി ഈ വിദ്യാലയങ്ങൾക്ക്

ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഫെബ്രുവരി 24 ന് മൂവാറ്റുപുഴ നഗരസഭ 13-ാം വാർഡിലെ സർക്കാർ, അർധ സർക്കാർ, തദ്ദേശ, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് നിയമാനുസൃത സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവയ്‌ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.ഇടുക്കി ജില്ലയിൽ ഉപതെരഞ്ഞടുപ്പ് നടക്കുന്ന വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് ഏഴാം വാർഡിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 24 ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

തൃശൂരിൽ അവധി ഈ സ്‌കൂളുകളിൽ

തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മാന്തോപ്പ് വാർഡിൽ തിങ്കളാഴ്ച ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വാർഡ് പരിധിയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

തിരുവനന്തപുരത്ത് അവധി ഈ പ്രദേശങ്ങളിൽ

തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം , കരുംകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളി , പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ എന്നീ വാർഡുകളിൽ സ്ഥിതി ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും വോട്ടെടുപ്പ് നടക്കുന്ന ഫെബ്രുവരി 24 തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 23, 24 എന്നീ തീയതികളിലും , വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 25നു൦ അവധിയാണ്.

മലപ്പുറത്ത് അവധി ഈ സ്കൂളുകൾക്ക്

കരുളായി പഞ്ചായത്തിലെ വാർഡ് 12 (ചക്കിട്ടമല), തിരുനാവായ പഞ്ചായത്തിലെ വാർഡ് എട്ട് ( എടക്കുളം ഈസ്റ്റ് ) എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പോളിങ് സ്‌റ്റേഷനുകളായ പുള്ളിയിൽ ദേവദാർ സ്‌കൂൾ, അമ്പലപ്പടി ഫസലെ ഉമർ പബ്ലിക് സ്‌കൂൾ, എടക്കുളം ജിഎൽപി സ്‌കൂൾ എന്നിവയ്‌ക്ക് ഫെബ്രുവരി 23നും 24നും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫെബ്രുവരി 24ന് അവധിയാണ്. അതേസമയം പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമല്ല.

കോട്ടയത്ത് അവധി ഈ സ്ഥാപനങ്ങൾക്ക്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാമപുരം ഗ്രാമപഞ്ചായത്തിലെ ജിവി സ്‌കൂൾ വാർഡിന്റെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഫെബ്രുവരി 24ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ജോൺ വി സാമുവൽ അവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷനായി പ്രവർത്തിക്കുന്ന ഏഴാച്ചേരി ഗോവിന്ദവിലാസം യുപി സ്‌കൂളിന് ഫെബ്രുവരി 23, 24 തീയതികളിൽ അവധിയായിരിക്കും.

കൊല്ലത്ത് അവധി ഈ സ്ഥാപനങ്ങൾക്ക്

കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലും കളക്ടർ അവധി പ്രഖ്യാപിച്ചു .പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച മാത്രമാണ് അവധി. പോളിങ് സ്റ്റേഷനുകളായും കൗണ്ടിങ് സെൻ്ററുകളായും പ്രവര്‍ത്തിക്കുന്ന കല്ലുവാതുക്കല്‍ അമ്പലപ്പുറം 18ാം നമ്പര്‍ അങ്കണവാടിയ്‌ക്കും, കൊട്ടാരക്കര ഗവ. വിഎച്ച്എസ്എസ് ആൻഡ് എച്ച്എസ് ഫോര്‍ ഗേള്‍സ്, കരുനാഗപ്പള്ളി ഗവ. മോഡല്‍ എച്ച്എസ്എസ് എന്നിവയ്‌ക്കും വോട്ടിങ്, കൗണ്ടിങ് ദിനങ്ങളായ ഫെബ്രുവരി 24, 25 തീയതികളില്‍ അവധിയാണ്.

കൊട്ടാരക്കര നഗരസഭയിലെ 20ാം വാര്‍ഡ് കല്ലുവാതുക്കല്‍ (വനിത), അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴാം ഡിവിഷന്‍ അഞ്ചല്‍ (ജനറല്‍), കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം ഡിവിഷന്‍ കൊട്ടറ (ജനറല്‍), കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡ് കൊച്ചുമാംമൂട് (വനിത), ക്ലാപ്പന ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പ്രയാര്‍ തെക്ക് (ജനറല്‍), ഇടമുളയ്‌ക്കല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് പടിഞ്ഞാറ്റിന്‍കര (വനിത) എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

കണ്ണൂരിൽ അവധി ഈ സ്കൂളുകൾക്ക്

ഫെബ്രുവരി 24 തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പന്ന്യന്നൂർ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡ് താഴെ ചമ്പാടിലെ ‌സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അന്നേദിവസം കണ്ണൂർ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ടയിൽ അവധി ഈ സ്കൂളുകൾക്ക്

പത്തനംതിട്ട നഗരസഭയിലെ കുമ്പഴ നോർത്ത് വാർഡ്, അയിരൂർ പഞ്ചായത്തിലെ തടിയൂർ, പുറമറ്റം പഞ്ചായത്തിലെ ഗ്യാലക്സി നഗർ വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുമ്പഴ നോർത്ത് വാർഡിലെ പോളിങ് സ്റ്റേഷനായ എംഡിഎൽപിഎസ് കുമ്പഴ, തടിയൂർ വാർഡിലെ പോളിങ് സ്റ്റേഷനായ എൻഎസ്എസ്എച്ച്എസ് തടിയൂർ, പു ഗ്യാലക്സി നഗർ വാർഡിലെ പോളിങ് സ്റ്റേഷനായ സർക്കാർ എൽപിഎസ് പുറമറ്റം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത്/ നഗരസഭ വാർഡുകളുടെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ 24ന് കലക്ടർ അവധി പ്രഖ്യാപിച്ചു. 24ന് വാർഷിക പരീക്ഷ നടക്കുന്ന ക്ലാസുകൾക്ക് അവധി ബാധകമല്ല. പോളിങ് സ്‌റ്റേഷനായി പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ വോട്ടെടുപ്പ് നടപടികൾക്ക് തടസം വരാത്ത വിധത്തിൽ പരീക്ഷ ഹാളുകൾ ബന്ധപ്പെട്ട സ്‌കൂൾ അധികൃതർ ക്രമീകരിക്കണമെന്നും കലക്ടർ അറിയിച്ചു.

പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലെ തദ്ദേശ വാർഡുകളിലും തെരഞ്ഞെടുപ്പുണ്ട്.

Tags: Local self government election
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies